News Today

« »

Friday, January 6, 2012

പത്രക്കടലാസ് ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യു ന്‍ കഴിയും


ഇന്നത്തെ ന്യൂസ് പേപ്പര്‍ നാളത്തെ വേസ്റ്റ് പേപ്പര്‍ എന്നാണ് പറയുക.
എന്നാല്‍ കാര്യങ്ങള്‍ ഇപ്പോള്‍ മാറ്റി പറയാന്‍  സമയമായി എന്നാണ്
തോന്നുന്നത്. കാരണം പഴയ പത്രക്കടലാസ് ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍ ചാര്‍ജ്
ചെയ്യുന്ന കാര്യം ഉടന്‍ നടപ്പിലാകും എന്നാണ് സൂചനകള്‍. സോണി അവതരിപ്പിച്ച
പുതിയ ബാറ്ററി സങ്കേതം യാഥാര്‍ഥ്യമായാല്‍ പഴയ കടലാസില്‍ നിന്ന് ഊര്‍ജം
ഉത്പാദിപ്പിക്കാന്‍ നമുക്ക് കഴിയും.

കഴിഞ്ഞയാഴ്ച ടോക്യോയില്‍ നടന്ന ഇക്കോപ്രോഡക്ട്‌സ് എക്‌സിബിഷനിലാണ് സോണി
കമ്പനി പുതിയ ബയോ ബാറ്ററിയുടെ പ്രാഥമികരൂപം അവതരിപ്പിച്ചത്. പേപ്പര്‍
കഷണങ്ങളെ ഷുഗറായി പരിവര്‍ത്തനം ചെയ്ത് അതില്‍ നിന്ന് വൈദ്യുതി
ഉത്പാദിപ്പിക്കുകയാണ് ഈ സങ്കേതത്തില്‍ ചെയ്യുന്നത്.

ഇത്തരം ബയോ ബാറ്ററികള്‍ പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങളായിരിക്കുമെന്ന്
പദ്ധതിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന സംഘം പറഞ്ഞു. കാരണം ഒരു തരത്തിലും
പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന രാസവസ്തുക്കളോ ലോഹങ്ങളോ ഈ സങ്കേതത്തില്‍
ഉള്‍പ്പെട്ടിട്ടില്ല.

സെല്ലുലോസ് നാരുകള്‍ ലയിച്ചുണ്ടായ രാസാഗ്‌നി യില്‍ കുതിര്‍ത്ത കടലാസ്
കഷണമോ, കാര്‍ഡ്‌ബോര്‍ഡ് കഷണമോ ഒരു ഫാനുമായി ഘടിപ്പിച്ചാണ് സോണി സംഘം
ബയോബാറ്ററി പ്രവര്‍ത്തിപ്പിച്ച് കാട്ടിയത്. രാസാഗ്‌നിയില്‍ കുതിര്‍ന്ന
കടലാസുമായി ബന്ധിപ്പിച്ചപ്പോള്‍ ഒരു ചെറുഫാന്‍ കറങ്ങാന്‍ തുടങ്ങി.

രാസാഗ്‌നിയില്‍ കുതിരുമ്പോള്‍ കടലാസ് ദ്രവിക്കാനാരംഭിക്കുകയും അതിന്
ഗ്ലൂക്കോസ് ഷുഗറായി പരിവര്‍ത്തനം സംഭവിക്കുകയും ചെയ്യും. അത്
അന്തരീക്്ഷവായുവിലെ ഓക്‌സിജനുമായി സംയോജിക്കുമ്പോള്‍, രാസാഗ്‌നിയുടെ
സഹായത്തോടെ ഇലക്ട്രോണുകളും ഹൈഡ്രജന്‍ അയോണുകളുമുണ്ടാകും. അങ്ങനെ
സ്വതന്ത്രമാകുന്ന ഇലക്ട്രോണുകളാണ് വൈദ്യുതപ്രവാഹത്തിന് കാരണമാവുക.
പഴച്ചാര്‍ ഉപയോഗിച്ച് വാക്ക്മാന്‍ മ്യൂസിക് പ്ലെയര്‍ ചാര്‍ജ്‌ചെയ്യാന്‍
സോണി ഗവേഷകര്‍ മുമ്പ് ശ്രമിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് പുതിയ
ബയോബാറ്ററി സങ്കേതത്തില്‍ അവര്‍ എത്തിയത്.


0 comments :

Post a Comment