News Today

« »

Sunday, January 29, 2012

പൊതു വിജ്ഞാനം -79 ( G K )




1. രസതന്ത്രത്തില്‍ അളവുതൂക്ക സമ്പ്രദായം ആവിഷ്കരിച്ചത്?

2. ഹൈഡ്രജന്‍ വാതകം കണ്ടെത്തിയത്?

3. കാര്‍ബണ്‍മോണോക്ളൈഡ് വാതകം കണ്ടെത്തിയത്?

4. ആധുനിക ആവര്‍ത്തനപ്പട്ടികയില്‍ മൂലകങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത് എങ്ങനെ?

5. ഘനജലം എന്നത്?

6. ഒരേ മാസ് നമ്പരും വ്യത്യസ്ത അറ്റോമിക നമ്പരുമുള്ള മൂലകങ്ങള്‍?

7. ഒരേ തന്മാത്രാവാക്യവും വ്യത്യസ്ത സ്വഭാവവുമുള്ള പദാര്‍ത്ഥങ്ങളാണ്?

8. ആറ്റത്തിലെ നെഗറ്റീവ് ചാര്‍ജുള്ള കണങ്ങളായ ഇലക്ട്രോണുകളെ കണ്ടെത്തിയത്?

9. ആറ്റത്തിലെ ചാര്‍ജില്ലാത്ത കണങ്ങളായ ന്യൂട്രോണുകളെ കണ്ടെത്തിയത്?

10. ആറ്റത്തിന്റെ രാസസ്വഭാവം നിശ്ചയിക്കുന്ന മൌലികകണം?

11. മാസ് നമ്പര്‍ നിശ്ചയിക്കുന്ന മൌലികകണങ്ങള്‍?

12. ചാര്‍ജുള്ള ആറ്റങ്ങളാണ്?

13. ഏറ്റവും ലളിതമായ പ്രകൃതിദത്ത മൂലകം?

14. സമ്പുഷ്ട യുറേനിയം എന്നറിയപ്പെടുന്നത്?

15. ആവര്‍ത്തനപ്പട്ടികയിലെ എത്രാമത്തെ ഗ്രൂപ്പ് മൂലകങ്ങളാണ് ഹാലജനുകള്‍?

16. അലസവാതകങ്ങളുടെ സംയോജകത എത്രയാണ്?

17. 22 കാരറ്റ് സ്വര്‍ണത്തില്‍ എത്ര ശതമാനം സ്വര്‍ണമുണ്ട്?

18. റബ്ബറിന്റെ കാഠിന്യം കൂട്ടുന്ന മാര്‍ഗം?

19. ഇരുമ്പ് തുരുമ്പിക്കുമ്പോള്‍ ഇരുമ്പിന്റെ ഭാരം..........?

20. ഭൂവല്‍ക്കത്തില്‍ ഏറ്റവും സുലഭമായി കാണുന്ന ലോഹം?

21. ജലവുമായി വളരെ തീവ്രമായി പ്രവര്‍ത്തിക്കുന്ന ലോഹങ്ങള്‍?

22. ജലത്തില്‍ സൂക്ഷിക്കുന്ന മൂലകം?

23. മൊബൈല്‍ഫോണ്‍ ബാറ്ററികളുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്?

24. രക്തസമ്മര്‍ദ്ദ വര്‍ദ്ധനയ്ക്ക് കാരണമാകുന്ന ലോഹം?

25. ലോഹങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്?

26. യെല്ലോകേക്ക് എന്നറിയപ്പെടുന്നത്?

27. ഓസ്ട്രേലിയയുടെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി?

28. 2010 ലെ ജെ.സി. ഡാനിയേല്‍ പുരസ്കാര ജേതാവ്?

29. ജര്‍മ്മനിയുടെ ആദ്യത്തെ വനിതാ ചാന്‍സലര്‍ ആരാണ്?

30. 2010 ലെ വേള്‍ഡ് സ്റ്റേറ്റ്സ്മാന്‍ അവാര്‍ഡ് ജേതാവ്?

31. 2008 ലെ ജ്ഞാനപീഠ ജേതാവ്?

32. 2010 ല്‍ സിഡ്നി സമാധാന പുരസ്കാരം നേടിയ ഇന്ത്യക്കാരി?

33. കംപ്യൂട്ടറിന്റെ പിതാവ്?

34. സൂപ്പര്‍ കംപ്യൂട്ടറിന്റെ പിതാവ്?

35. ലോകത്തിലെ ആദ്യത്തെ വീഡിയോ ഗെയിം ഏതാണ്?

36. സ്വതന്ത്ര സോഫ്റ്റ്വെയറിന്റെ ജ്ഞാതാവ് ആരാണ്?

37. ലോക കംപ്യൂട്ടര്‍ സാക്ഷരതാ ദിനം?

38. ഹോട്ട്മെയിലിന്റെ ഉപജ്ഞാതാവ്?

39. വേള്‍ഡ് വൈഡ് വെബിന്റെ ഉപജ്ഞാതാവ്?

40. മൈക്രോസോഫ്റ്റിന്റെ സ്ഥാപകന്‍ ആരാണ്?

41. ദേശീയ സ്കൂള്‍ കംപ്യൂട്ടര്‍ വത്കരണ പദ്ധതിയുടെ പേരെന്ത്?

42. ഇന്ത്യയിലെ ഏറ്റവും വലിയ ഇ ഗവേണന്‍സ് പദ്ധതി?

43. കേരളത്തിലെ ആദ്യത്തെ സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍ എവിടെയാണ്?

44. ഇന്ത്യയിലെ ആദ്യത്തെ കംപ്യൂട്ടര്‍ സാക്ഷരതാ ജില്ലയേത്?

45. ഇന്ത്യയിലെ ആദ്യത്തെ കംപ്യൂട്ടര്‍ വത്കൃത പഞ്ചായത്ത്?



  ഉത്തരങ്ങള്‍

1) ലാവോസിയ, 2) ഹെന്‍റി കാവന്‍ഡിഷ്, 3) ജെ.ബി. പ്രീസ്റ്റിലി, 4) അറ്റോമിക് നമ്പര്‍ ക്രമത്തില്‍, 5) ഡ്യൂട്ടീരിയം ഓക്ളൈഡ്, 6) ഐസോബാര്‍, 7) ഐസോമെറുകള്‍, 8) ജെ.ജെ. തോംസണ്‍, 9) ജെയിംസ് ചാഡ്വിക്, 10) ഇലക്ട്രോണ്‍, 11) പ്രോട്ടോണും ന്യൂട്രോണും, 12) അയോണ്‍, 13) ഹൈഡ്രജന്‍, 14) യുറേനിയം 235, 15) 17-ാം ഗ്രൂപ്പ്, 16) പൂജ്യം, 17) 91.6%, 18) വള്‍ക്കനൈസേഷന്‍, 19) കൂടുന്നു, 20) അലുമിനിയം, 21) സോഡിയം, പൊട്ടാസ്യം, 22) ഫോസ്ഫറസ്, 23) ലിഥിയം അയോണ്‍, 24) സോഡിയം, 25) സ്വര്‍ണം, 26) യുറേനിയം ഓക്സൈഡ്, 27) ജൂലിയാ ഗില്ലാഡ്, 28) കെ.എസ്. സേതുമാധവന്‍, 29) എയ്ഞ്ചലാ മെര്‍ക്കല്‍, 30) ഡോ. മന്‍മോഹന്‍സിംഗ്, 31) അഖ്ലക്ഖാന്‍ ഷഹരിയാര്‍ (ഉറുദു കവി), 32) വന്ദനാശിവ, 33) ചാള്‍സ് ബാബേജ്, 34) സിമൂര്‍ക്രേ, 35) സ്പേസ്വാര്‍, 36) റിച്ചാഡ്സ്റ്റാള്‍മാന്‍, 37) ഡിസംബര്‍ 2, 38) സബീര്‍ഭാട്ടിയ, 39) ടിം ബര്‍ണേഴ്സ്ലി, 40) ബില്‍ഗേറ്റ്സ്, 41) വിദ്യാവാഹിനി, 42) പാസ്പോര്‍ട്ട്സേവ, 43) പട്ടം (തിരുവനന്തപുരം), 44) മലപ്പുറം, 45) വെള്ളനാട്.

0 comments :

Post a Comment