1. ലോകവ്യാപാര സംഘടന നിലവില്‍ വന്ന വര്‍ഷമേത്?
2. റേഡിയോ ആക്ടീവായ വാതകമേത്?
3. പിങ്-പോങ് എന്നറിയപ്പെടുന്ന കായികയിനമേത്?
4. കോണ്‍ഗ്രസുകാരനല്ലാത്ത ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയാര്?
5. ഇന്ത്യയില്‍ ആദ്യത്തെ എ.ടി. എം സ്ഥാപിച്ചതെവിടെ?
6. ഏറ്റവും സാന്ദ്രത കുറഞ്ഞ വാതകമേത്?
7. ചൂടാക്കുമ്പോള്‍ നഷ്ടമാവുന്ന ജീവകമേത്?
8. പുകയിലയില്‍ അടങ്ങിയിട്ടുള്ള വിഷവസ്തു?
9. ഏത് കലാപവുമായി ബന്ധപ്പെട്ടതാണ് വാഗണ്‍ ട്രാജഡി?
10. ഗോഡ് ഒഫ് സ്മോള്‍ തിങ്സ് രചിച്ചതാര്?
11. ഭൂദാന പ്രസ്ഥാനം ആരംഭിച്ചത് ആര്?
12. ഏത് നദിയുടെ തീരത്താണ് തിരുനാവായ?
13. ഘ്രാണശക്തി ഏറ്റവും കൂടുതലുള്ള ജീവിയേത്?
14. ആരുടെ കൃതിയാണ് നീര്‍മാതളം പൂത്ത കാലം?
15. ജലത്തിന്റെ ഏറ്റവും ശുദ്ധമായ രൂപമേത്?
16. ലോകത്തിലെ ആദ്യത്തെ പുകയില വിമുക്ത രാജ്യമേത്?
17. ദേശസ്നേഹികളുടെ രാജകുമാരന്‍ എന്ന് ഗാന്ധിജി വിളിച്ചതാരെ?
18. ഏത് സംസ്ഥാന സര്‍ക്കാരിന്റെ ആസ്ഥാനമാണ് റൈറ്റേഴ്സ് ബില്‍ഡിംഗ്?
19. പ്രപഞ്ചത്തില്‍ ഏറ്റവും കൂടുതലുള്ള ലോഹം?
20. രക്തത്തിലെ ഹീമോഗ്ളോബിനില്‍ അടങ്ങിയ ലോഹം?
21. ഏറ്റവും കൂടുതല്‍ ഇരുമ്പ് അടങ്ങിയിട്ടുള്ള സുഗന്ധവ്യഞ്ജനം?
22. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നത്?
23. കേരളത്തിലെ ഏറ്റവും വലിയ ഭൂഗര്‍ഭ ജലവൈദ്യുത നിലയം?
24. ഏറ്റവും കൂടുതല്‍ രാജ്യങ്ങളുടെ തപാല്‍സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ഇന്ത്യക്കാരന്‍?
25. കശു അണ്ടി വ്യവസായം ഏറ്റവും കൂടുതലുള്ള ജില്ല?
26. ലോകത്ത് ഏറ്റവുംകൂടുതല്‍ നെല്ല് ഉത്പാദിപ്പിക്കുന്ന രാജ്യം?
27. ലോക നെല്ലുഗവേഷണ കേന്ദ്രം എവിടെ സ്ഥിതിചെയ്യുന്നു?
28. കേരളത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ രാത്രി?
29. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാണുന്ന മണ്ണിനം?
30. തെക്കേ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി?
31. ലോകത്തിലെ ഏറ്റവും വലിയ നദി?
32. ഹൃദയത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന ആവരണം?
33. ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം?
34. ആയിരം തടാകങ്ങളുടെ നാട് എന്നറിയപ്പെടുന്നത്?
35. ബഹിരാകാശത്തെത്തിയ ആദ്യ മനുഷ്യന്‍?
36. സമ്പൂര്‍ണ സാക്ഷരത നേടിയ ആദ്യപട്ടണം?
37. കേരളത്തിലെ ആദ്യത്തെ ബാങ്ക്?
38. അന്റാര്‍ട്ടിക്കിലെ മൂന്നാമത്തെ പര്യവേക്ഷണ കേന്ദ്രം?
39. മാര്‍ബിളിന്റെ നാട് എന്നറിയപ്പെടുന്നത്?
40. ജ്ഞാനപീഠ പുരസ്കാരം ആദ്യമായി ലഭിച്ച മലയാളി?
41. ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം?
42. സൂചിപ്പാറ വെള്ളച്ചാട്ടം എവിടെയാണ്?
43. ഏറ്റവും കൂടുതല്‍ ഉപഗ്രഹങ്ങളുള്ള ഗ്രഹം?
44. സിന്ധു തട നിവാസികള്‍ ആരാധിച്ചിരുന്ന മൃഗം?
45. ക്ളോണിങ്ങിലൂടെ സൃഷ്ടിക്കപ്പെട്ട ആദ്യജീവി?
ഉത്തരങ്ങള്‍
1) 1995, 2) റഡോണ്‍, 3) ടേബിള്‍ ടെന്നീസ്, 4) മൊറാര്‍ജി ദേശായി, 5) മുംബയ്, 6) ഹൈഡ്രജന്‍, 7) ജീവകം സി, 8) നിക്കോട്ടിന്‍, 9) മലബാര്‍ കലാപം, 10) അരുന്ധതി റോയി, 11) വിനോബാഭാവെ, 12) ഭാരതപ്പുഴ, 13) സ്രാവ്, 14) മാധവിക്കുട്ടി, 15) മഴവെള്ളം, 16) ഭൂട്ടാന്‍, 17) സുഭാഷ്ചന്ദ്ര ബോസിനെ, 18) പശ്ചിമബംഗാള്‍, 19) ഇരുമ്പ്, 20) ഇരുമ്പ്, 21) മഞ്ഞള്‍, 22) ജലവൈദ്യുതി, 23) മൂലമറ്റം, 24) മഹാത്മാഗാന്ധി, 25) കൊല്ലം, 26) ചൈന, 27) മനില, 28) ഡിസംബര്‍ 22, 29) ലാറ്ററേറ്റ് മണ്ണ്, 30) ഗോദാവരി, 31) ആമസോണ്‍, 32) പെരികാര്‍ഡിയം, 33) സുപ്പീരിയര്‍ തടാകം, 34) ഫിന്‍ലന്‍ഡ്, 35) യൂറിഗഗാറിന്‍, 36) കോട്ടയം, 37) നെടുങ്ങാടി ബാങ്ക്, 38) ഭാരതി, 39) ഇറ്റലി, 40) ജി. ശങ്കരക്കുറുപ്പ്, 41) എയ്ഞ്ചല്‍ വെള്ളച്ചാട്ടം, 42) വയനാട്, 43) വ്യാഴം, 44) കാള, 45) ഡോളി എന്ന ചെമ്മരിയാട്.
0 comments :
Post a Comment