News Today

« »

Sunday, January 8, 2012

പൊതു വിജ്ഞാനം -64 ( G K )


1. കാലാവസ്ഥാവ്യതിയാനം സംബന്ധിച്ചുള്ള യു.എന്‍ അന്താരാഷ്ട്ര ഉച്ചകോടി 2009 ല്‍ നടന്നതെവിടെ?
2. ഈഴവ മെമ്മോറിയലിന് നേതൃത്വം നല്‍കിയതാര്?
3. ഇന്ത്യ സന്ദര്‍ശിച്ച ആദ്യത്തെ അമേരിക്കന്‍ പ്രസിഡന്റ്?
4. കിഴക്കോട്ട് ഒഴുകുന്ന എത്ര നദികളാണ് കേരളത്തിലുള്ളത്?
5. വായനാദിനമായി ആചരിക്കുന്നത് ആരുടെ ചരമദിനമാണ്?
6. സൂര്യനില്‍നിന്ന് ഏറ്റവും അകലെയുള്ള ഗ്രഹമേത്?
7. ആരുടെ രചനയാണ് അഗ്നിച്ചിറകുകള്‍?
8. സീസ്മോഗ്രാഫ് രേഖപ്പെടുത്തുന്നതെന്താണ്?
9. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനമെവിടെ?
10. ഓസ്കാര്‍ പുരസ്കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ട ആദ്യത്തെ ഇന്ത്യന്‍ സിനിമയേത്?
11. ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ച വര്‍ഷമേത്?
12. ആസ്ട്രേലിയയുടെ തലസ്ഥാനമേത്?
13. ഇന്ത്യയില്‍ ആദ്യത്തെ സമ്പൂര്‍ണ വൈദ്യുതീകൃത ജില്ല?
14. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്ന ജില്ല?
15. സ്വതന്ത്ര ഇന്ത്യയുടെ തപാല്‍സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യക്കാരന്‍?
16. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നെല്ലുത്പാദിപ്പിക്കുന്ന സംസ്ഥാനം?
17. കേരളത്തില്‍ ഏറ്റവും കൂടുതല്‍ നെല്ല് ഉത്പാദിപ്പിക്കുന്ന ജില്ല?
18. കേരളത്തിലെ നെല്ല് ഗവേഷണകേന്ദ്രങ്ങള്‍ ഏതെല്ലാം?
19. സമരാത്രദിനങ്ങള്‍ (വിഷുവങ്ങള്‍) ഏതെല്ലാം?
20. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആദ്യ മുസ്ളിം പ്രസിഡന്റ്?
21. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായ ആദ്യ ഭാരതീയ വനിത?
22. തെങ്ങ്, റബര്‍, കുരുമുളക് എന്നിവയ്ക്ക് വളരാന്‍ അനുയോജ്യമായ മണ്ണ്?
23. നെല്ല് കൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണ്?
24. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഏറ്റവും നീളംകൂടിയ നദി?
25. ലോകത്തിലെ ഏറ്റവും നീളം കൂടിയ നദി?
26. മണ്ണെണ്ണയില്‍ സൂക്ഷിക്കുന്ന ലോഹങ്ങള്‍?
27. ഇന്ത്യയിലെ ഏറ്റവും വലിയ തടാകം?
28. കേരളത്തിലെ ഏറ്റവും വലിയ തടാകം?
29. പതിനായിരം തടാകങ്ങളുടെ നാട് എന്നറിയപ്പെടുന്നത്?
30. ആദ്യത്തെ ബഹിരാകാശ വിനോദസഞ്ചാരി?
31. കേന്ദ്ര സുഗന്ധവിള ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത്?
32. റബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?
33. അന്റാര്‍ട്ടിക്കില്‍ ഇന്ത്യയുടെ ആദ്യ പര്യവേക്ഷണകേന്ദ്രം?
34. നൈലിന്റെ ദാനം എന്നറിയപ്പെടുന്ന രാജ്യം?
35. ഇന്ത്യയിലെ പരമോന്നത സാഹിത്യപുരസ്കാരം?
36. ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം?
37. പെരുന്തേനരുവി വെള്ളച്ചാട്ടം ഏതുജില്ലയില്‍ സ്ഥിതി ചെയ്യുന്നു?
38. നീലഗ്രഹം എന്നറിയപ്പെടുന്നത്?
39. വലിയ കറുത്ത പൊട്ട് ഏത് ഗ്രഹത്തിലാണ്?
40. രണ്ട് ഉപഗ്രഹങ്ങളുള്ള ഗ്രഹം?
41. സിന്ധുതട നിവാസികള്‍ക്ക് പരിചിതമല്ലാതിരുന്ന ലോഹം?
42. സിന്ധുതട നിവാസികള്‍ക്ക് പരിചിതമല്ലാതിരുന്ന മൃഗം?
43. ക്ളോണിംഗിലൂടെ സൃഷ്ടിച്ച ആദ്യത്തെ നായ?
44. ലോകത്തെ ആദ്യത്തെ ടെസ്റ്റ്യൂബ് ശിശു?
45. ഇന്ത്യയിലെ ആദ്യത്തെ ടെസ്റ്റ്യൂബ് ശിശു?

  ഉത്തരങ്ങള്‍
1) കോപ്പന്‍ഹേഗന്‍ (ഡെന്മാര്‍ക്ക്), 2) ഡോ. പല്പു, 3) ഡ്വൈറ്റ് ഐസനോവര്‍, 4) മൂന്ന്, 5) പി.എന്‍. പണിക്കരുടെ, 6) നെപ്ട്യൂണ്‍, 7) ഡോ. എ.പി.ജെ. അബ്ദുള്‍കലാം, 8) ഭൂകമ്പം, 9) തിരുവനന്തപുരം, 10) മദര്‍ഇന്ത്യ, 11) 1936, 12) കാന്‍ബറ, 13) പാലക്കാട്, 14) ഇടുക്കി, 15) മഹാത്മാഗാന്ധി, 16) പശ്ചിമബംഗാള്‍, 17) പാലക്കാട്, 18) മങ്കൊമ്പ്, പട്ടാമ്പി, കായംകുളം, വൈറ്റില, 19) മാര്‍ച്ച് 21, സെപ്തംബര്‍ 23., 20) ബദറുദ്ദീന്‍ തിയാബ്ജി, 21) സരോജിനി നായിഡു, 22) ലാറ്ററേറ്റ് മണ്ണ്, 23) എക്കല്‍ മണ്ണ്, 24) സിന്ധു, 25) നൈല്‍, 26) സോഡിയം, പൊട്ടാസ്യം, 27) ചില്‍ക്കതടാകം, 28) വേമ്പനാട്ടുകായല്‍, 29) മിന്നെസോട്ട, 30) ടെന്നീസ് ടിറ്റോ, 31) കോഴിക്കോട്, 32) കോട്ടയം, 33) ദക്ഷിണഗംഗോത്രി, 34) ഈജിപ്ത്, 35) ജ്ഞാനപീഠം, 36) ജോഗ്വെള്ളച്ചാട്ടം, 37) പത്തനംതിട്ട, 38) ഭൂമി, 39) നെപ്ട്യൂണ്‍, 40) ചൊവ്വ, 41) ഇരുമ്പ്, 42) കുതിര, 43) സ്കപ്പി, 44) ലൂയിസ് ബ്രൌണ്‍, 45) ബേബി ദുര്‍ഗ.

0 comments :

Post a Comment