News Today

« »

Sunday, January 22, 2012

പൊതു വിജ്ഞാനം -75 ( G K )




1. ഇന്ത്യയില്‍ വ്യോമഗതാഗത ദേശസാല്‍ക്കരണം എന്നായിരുന്നു?

2. സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെ നിര്‍മ്മിച്ച ഇന്ത്യയിലെ ആദ്യ വിമാനത്താവളം?

3. ഇന്ത്യന്‍ വ്യോമചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ വനിതാ പൈലറ്റ്?

4. എയര്‍ ഇന്ത്യയുടെ ചെലവുകുറഞ്ഞ വിമാനസര്‍വീസ്?

5. ഇന്ത്യയില്‍ ആദ്യമായി വിമാന സര്‍വീസ് ആരംഭിച്ച ഇന്ത്യന്‍ സ്വകാര്യകമ്പനി?

6. ഏഷ്യയിലെ ആദ്യത്തെ തപാല്‍ സ്റ്റാമ്പ് പുറപ്പെടുവിക്കപ്പെട്ട വര്‍ഷം?

7. കൊല്‍ക്കത്ത ജി.പി.ഒ ആരംഭിച്ച ഗവര്‍ണര്‍ ജനറല്‍?

8. സ്വതന്ത്ര ഇന്ത്യയിലെ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യ മുദ്രാവാക്യം?

9. ആദ്യ എയര്‍മെയില്‍ സര്‍വീസ് ആരംഭിച്ചത്?

10. ഇന്ത്യയില്‍ പിന്‍കോഡ് സമ്പ്രദായം നിലവില്‍ വന്ന വര്‍ഷം?

11. ഇന്ത്യയില്‍ വി.പി.പി പാഴ്സല്‍ സംവിധാനം നടപ്പാക്കിയ വര്‍ഷം?

12. പിന്‍കോഡില്‍ ആകെ എത്ര അക്കങ്ങളുണ്ട്?

13. മണി ഓര്‍ഡര്‍ ഉപഗ്രഹംവഴി അയയ്ക്കുന്ന സംവിധാനമായ വിസാറ്റ് നിലവില്‍ വന്ന വര്‍ഷം?

14. ഇന്ത്യയില്‍ ക്യുക്ക് മെയില്‍ സര്‍വീസ് ആരംഭിച്ചത്?

15. ഇന്ത്യന്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ 150-ാം വാര്‍ഷികം ആഘോഷിച്ചത്?

16. പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റ് രൂപീകരിച്ച വര്‍ഷം?

17. ഇന്ത്യയില്‍നിന്ന് നേരിട്ട് മണിയോര്‍ഡര്‍ അയയ്ക്കാന്‍ കഴിയുന്ന രാജ്യങ്ങള്‍?

18. അന്റാര്‍ട്ടിക്കയിലെ ഇന്ത്യന്‍ പോസ്റ്റാഫീസ് ഏതു പോസ്റ്റല്‍ ഡിവിഷന്റെ കീഴിലാണ്?

19. അമേരിക്കയിലെ ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിലെ പട്ടികയില്‍ സ്ഥാനം പിടിച്ച ഇന്ത്യന്‍ പൊതുമേഖലാ സ്ഥാപനം?

20. സുവോളജിക്കല്‍ സര്‍വേ ഒഫ് ഇന്ത്യ നിലവില്‍ വന്നത് എന്ന്, എവിടെ?

21. ഇന്ത്യയില്‍ മലിനീകരണനിയന്ത്രണ നയം നിലവില്‍ വന്നവര്‍ഷം?

22. ഇന്ത്യന്‍ ഫോറസ്റ്റ് ആക്ട് നിലവില്‍ വന്ന വര്‍ഷം?

23. എന്‍വയോണ്‍മെന്റ് കണ്‍സര്‍വേഷന്‍ ആക്ട് നിലവില്‍ വന്നവര്‍ഷം?

24. നാഷണല്‍ മ്യൂസിയം ഒഫ് നാച്ചുറല്‍ ഹിസ്റ്ററി സ്ഥാപിതമായ വര്‍ഷം?

25. കൂടുതല്‍ കണ്ടല്‍വനങ്ങളുള്ള സംസ്ഥാനം?

26. ലോകത്തിലെ ഏറ്റവും വലിയ അറ്റ്ലസ് മോത്ത് ഉള്ള ദേശീയോദ്യാനം?

27. ലോക ഡയബറ്റിക് ദിനം?

28. ലോകാരോഗ്യദിനം?

29. ദേശീയ ക്ഷയരോഗ നിവാരണയജ്ഞം ആരംഭിച്ച വര്‍ഷം?

30. ഫാര്‍മസി കൌണ്‍സില്‍ ഒഫ് ഇന്ത്യ നിലവില്‍ വരാന്‍ കാരണമായ ഫാര്‍മസി ആക്ട് നിലവില്‍ വന്ന വര്‍ഷം?

31. 'സിലിക്കണ്‍വാലി ഒഫ് ഇന്ത്യ' എന്നറിയപ്പെടുന്നത്?

32. സിമ്പ്യൂട്ടര്‍ വികസിപ്പിച്ചെടുത്തത്?

33. ഇന്ത്യയിലെ ആദ്യ സൈബര്‍ പൊലീസ് സ്റ്റേഷന്‍ നിലവില്‍ വന്ന നഗരം?

34. നൂറുകോടി ഡോളര്‍ വരുമാനമുള്ള ഇന്ത്യയിലെ ആദ്യ ഐ.ടി കമ്പനി?

35. ഇന്ത്യയിലെ ആദ്യത്തെ റോബോട്ട്?

36. ഇന്ത്യയില്‍ ഇന്റര്‍നെറ്റ് നിയന്ത്രിക്കുന്ന സ്ഥാപനം?

37. ഇന്ത്യയില്‍ ഇന്റര്‍നെറ്റ് നിലവില്‍ വന്നത്?

38. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം പാസാക്കിയത്?

39. സ്വയം തൊഴില്‍ പരിപാടിയുടെ എല്ലാ ഘടകങ്ങും ഉള്‍ക്കൊള്ളുന്ന ഒരു സമഗ്രപദ്ധതി?

40. ഇന്ദിരാ ആവാസ് യോജന സ്കീമിന്റെ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത് ആര്?

41. ഏറ്റവും കൂടുതല്‍ പുരുഷന്മാരുള്ള കേന്ദ്രഭരണ പ്രദേശം?

42. പട്ടികജാതി അനുപാതം കൂടിയ സംസ്ഥാനം?

43. ജനസംഖ്യ കൂടിയ കേന്ദ്രഭരണപ്രദേശം?

44. സ്ത്രീപുരുഷ അനുപാതം ഏറ്റവും ഉയര്‍ന്ന ഇന്ത്യന്‍ സംസ്ഥാനം?

45. സ്ത്രീപുരുഷ അനുപാതം ഏറ്റവും കുറഞ്ഞ ഇന്ത്യന്‍ സംസ്ഥാനം?



  ഉത്തരങ്ങള്‍

1) 1953, 2) നെടുമ്പാശ്ശേരി വിമാനത്താവളം (കൊച്ചി), 3) നിവേദിത ഭാസിന്‍, 4) എയര്‍ ഇന്ത്യ എക്സ്പ്രസ്, 5) ടാറ്റാ സണ്‍സ് എയര്‍ലൈന്‍, 6) 1852, 7) വാറന്‍ഹേസ്റ്റിംഗ്സ്, 8) ജയ്ഹിന്ദ്, 9) 1911 (അലഹബാദ് മുതല്‍ നൈനിറ്റാള്‍ വരെ), 10) 1972, 11) 1877, 12) 6, 13) 1994, 14) 1975, 15) 2005, 16) 1854, 17) ഭൂട്ടാനും നേപ്പാളും, 18) ഗോവ, 19) എം.ടി.എന്‍.എല്‍, 20) 1916, ആസ്ഥാനം - കൊല്‍ക്കത്ത, 21) 1992, 22) 1972, 23) 1986, 24) 1978, 25) പശ്ചിമബംഗാള്‍, 26) ഇരവികുളം (ഇടുക്കി), 27) നവംബര്‍ 14, 28) ഏപ്രില്‍ 7, 29) 1962, 30) 1948, 31) ബാംഗ്ളൂര്‍, 32) എന്‍കോര്‍ സോഫ്റ്റ്, 33) ബാംഗ്ളൂര്‍, 34) ഇന്‍ഫോസിസ്, 35) പ്രോഗ്മാന്‍ - 150, 36) വിദേശ്സഞ്ചാര്‍ നിഗം ലിമിറ്റഡ്, 37) 1995, 38) 2005ല്‍, 39) സ്വര്‍ണജയന്തി ഗ്രാമസ്വരോസ്ഗാര്‍ യോജന, 40) ഗ്രാമസഭ, 41) ചണ്ഡിഗഡ്, 42) പഞ്ചാബ്, 43) ഡല്‍ഹി, 44) കേരളം, 45) സിക്കിം.

0 comments :

Post a Comment