1. കടല്‍വെള്ളത്തിന്റെ പി.എച്ച് മൂല്യമെത്ര?
2. നിപ്പോണ്‍ എന്ന് പഴയകാലത്ത് അറിയപ്പെട്ട രാജ്യമേത്?
3. ഭാരതീയ സ്റ്റേറ്റ് ബാങ്കിന്റെ ആസ്ഥാനം എവിടെയാണ്?
4. സസ്യഎണ്ണയിലൂടെ ഏതു വാതകം കടത്തിവിട്ടാണ് വനസ്പതി ഉണ്ടാക്കുന്നത്?
5. 'വിദ്യയുടെ ഉപഗ്രഹം' എന്നറിയപ്പെടുന്നതേത്?
6. നാരങ്ങയില്‍ അടങ്ങിയിട്ടുള്ള ആസിഡേത്?
7. കുളച്ചല്‍ യുദ്ധത്തില്‍ മാര്‍ത്താണ്ഡവര്‍മ്മ തോല്‍പ്പിച്ചതാരെ?
8. രക്തസാക്ഷിദിനമായി ആചരിക്കുന്നതെന്ന്?
9. ഇന്ത്യയിലെ ഏറ്റവും വലിയ തടാകമേത്?
10. ഓസോണ്‍ കവചത്തിന് വിള്ളല്‍ ഏല്പിക്കുന്ന രാസവസ്തുക്കള്‍?
11. അരിയുടെ തവിടില്‍ അടങ്ങിയിട്ടുള്ള വൈറ്റമിനേത്?
12. ഇന്ത്യയില്‍ ഏറ്റവുമധികം സിനിമാ തിയേറ്ററുകള്‍ ഉള്ള സംസ്ഥാനമേത്?
13. കാര്‍ ബാറ്ററികളില്‍ നിറയ്ക്കുന്ന ആസിഡേത്?
14. ആത്മവിദ്യാസംഘം സ്ഥാപിച്ചതാര്?
15. ആരുടെ കൃതിയാണ് 'ഖസാക്കിന്റെ ഇതിഹാസം'?
16. ഭൌമോപരിതലത്തില്‍ ഏറ്റവും കൂടുതലുള്ള ലോഹം?
17. ഹരിതകത്തില്‍ അടങ്ങിയിട്ടുള്ള ലോഹം?
18. കേരളത്തില്‍ ആദ്യമായി വൈദ്യുതീകരിച്ച പട്ടണം ഏത് ?
19. കേരളത്തില്‍ രണ്ടാമത്തെ സമ്പൂര്‍ണ വൈദ്യുതീകൃത ജില്ല?
20. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?
21. ഇന്ത്യയിലെ ആദ്യത്തെ തപാല്‍ സ്റ്റാമ്പ്?
22. കശുഅണ്ടി ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കുന്ന ജില്ല?
23. കശുഅണ്ടി ഗവേഷണ കേന്ദ്രം എവിടെ സ്ഥിതിചെയ്യുന്നു?
24. ഇന്ത്യയുടെ നെല്ലറ എന്നറിയപ്പെടുന്ന സംസ്ഥാനം?
25. അന്താരാഷ്ട്ര നെല്ലുവര്‍ഷം?
26. കേരളത്തില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ പകല്‍?
27. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രസിഡന്റായ ആദ്യ വനിത?
28. കേരളത്തില്‍ കറുത്ത മണ്ണ് കാണപ്പെടുന്ന പ്രദേശം?
29. ഇല്‍മനൈറ്റ് ,മോണോസൈറ്റ് എന്നിവയുടെ നിക്ഷേപങ്ങള്‍ കണ്ടുവരുന്ന കേരളത്തിലെ ജില്ല?
30. ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ നദി?
31. ശ്വാസകോശത്തെ പൊതിഞ്ഞുകാണുന്ന ആവരണം?
32. മെഴുകില്‍ പൊതിഞ്ഞു സൂക്ഷിക്കുന്ന ലോഹം?
33. ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം?
34. ബഹിരാകാശത്തെത്തിയ ആദ്യ ജീവി?
35. ബഹിരാകാശത്തെത്തിയ ആദ്യ ഇന്ത്യാക്കാരി?
36. കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത്?
37. ഇന്ത്യയിലെ ആദ്യത്തെ സ്വദേശി ബാങ്ക്?
38. അന്റാര്‍ട്ടിക്കിലെ മൂന്നാമത്തെ പര്യവേക്ഷണ കേന്ദ്രം?
39. ജൂനിയര്‍ അമേരിക്ക എന്നറിയപ്പെടുന്ന രാജ്യം?
40. കനാലുകളുടെ നാട് എന്നറിയപ്പെടുന്നത്?
41. ജ്ഞാനപീഠ പുരസ്കാരം ലഭിച്ച ആദ്യവനിത?
42. പച്ചഗ്രഹം എന്നറിയപ്പെടുന്നത്?
43. ഒരു ഉപഗ്രഹം മാത്രമുള്ള ഗ്രഹം?
44. അന്താരാഷ്ട്ര സാക്ഷരതാദിനം?
45. ആര്യന്മാര്‍ ആരാധിച്ചിരുന്ന മൃഗം?
ഉത്തരങ്ങള്‍
1) 8, 2) ജപ്പാന്‍, 3) മുംബയ്, 4) ഹൈഡ്രജന്‍, 5) എഡ്യൂസാറ്റ്, 6) സിട്രിക്കാസിഡ്, 7) ഡച്ചുകാരെ, 8) ജനുവരി 30, 9) ചില്‍ക്ക, 10) ക്ളോറോഫ്ളൂറോ കാര്‍ബണുകള്‍, 11) വൈറ്റമിന്‍ ബി, 12) ആന്ര്ധാപ്രദേശ്, 13)സള്‍ഫ്യൂറിക് ആസിഡ്, 14) വാഗ്ഭടാനന്ദന്‍, 15) ഒ.വി. വിജയന്‍, 16) അലൂമിനിയം, 17) മഗ്നീഷ്യം, 18) തിരുവനന്തപുരം, 19) തൃശൂര്‍, 20) മഹാരാഷ്ട്ര, 21) സിന്ധ് ഡാക്ക്, 22) കണ്ണൂര്‍, 23) ആനക്കയം (മലപ്പുറം), 24) ആന്ധ്രാപ്രദേശ്, 25) 2004, 26) ജൂണ്‍ 21, 27) ആനി ബസന്റ്, 28) പാലക്കാട് ജില്ലയിലെ ചിറ്റൂര്‍, 29) കൊല്ലം, 30) ഗംഗ, 31) പ്ളൂറ, 32) ലിഥിയം, 33) കൊല്ലേരു, 34) ലെയ്ക എന്ന നായ, 35) കല്പന ചൌള, 36) കാസര്‍കോട്, 37) പഞ്ചാബ് നാഷണല്‍ ബാങ്ക്, 38) ഹിമാദ്രി, 39) ഇറ്റലി, 40) പാകിസ്ഥാന്‍, 41) ആശാപൂര്‍ണാദേവി, 42) യുറാനസ്, 43) ഭൂമി, 44) സെപ്തംബര്‍ 8, 45) പശു.
0 comments :
Post a Comment