1. ഏതുഭാഷയിലെ മഹാകവിയായിരുന്നു വിർജിൽ?
2. കോർഡീലിയ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്?
3. ലോകത്തെ ആദ്യത്തെ നിയമാവലി തയ്യാറാക്കിയത്?
4. കേരള സർക്കാരിന്റെ ആദ്യത്തെ പ്രവാസി സാഹിത്യ അവാർഡിന് അർഹനായത്?
5. ജോർജ് അഞ്ചാമൻ രാജാവിന്റെ സന്ദർശനത്തിന്റെ സ്മരണയ്ക്ക് നിർമ്മിക്കപ്പെട്ടത്?
6. കേരള സർക്കാരിന്റെ ഏറ്റവും ഉയർന്ന സാഹിത്യ പുരസ്‌കാരം?
7. 1904 ൽ പ്രസിദ്ധീകരണമാരംഭിച്ച വിവേകോദയത്തിന്റെ എഡിറ്റർ ആയിരുന്നത്?
8. ഭൂമിയിലെ സ്വർഗം എന്ന് കാശ്മീരിനെ വിശേഷിപ്പിച്ച മുഗൾ ചക്രവർത്തി?
9. പ്രകാശം കടത്തിവിടാത്ത ഗ്ലാസ്?
10. ഇന്ത്യയിലെ ആദ്യത്തെ സിമന്റ് ഫാക്ടറി സ്ഥാപിതമായ നഗരം?
11. കേരളത്തിൽ സഭയ്ക്കുപുറത്ത് സത്യപ്രതിജ്ഞ ചെയ്ത ഏക നിയമസഭാംഗം?
12. ഏത് മുഗൾ ചക്രവർത്തിയുടെ കാലത്താണ് മേവാർ മുഗൾ മേൽക്കോയ്മ അംഗീകരിച്ചത്?
13. വേദങ്ങളിലേക്ക് മടങ്ങുക എന്ന് ആഹ്വാനം ചെയ്തത്?
14. ബ്രിട്ടീഷ് ഭരണകാലത്ത് ഏത് നിയമ പ്രകാരമാണ് കൽക്കട്ടയിൽ സുപ്രീംകോടതി സ്ഥാപിതമായത്?
15. 1832 ൽ ഇന്ത്യയിലെ ആദ്യത്തെ പേപ്പർമിൽ സ്ഥാപിക്കപ്പെട്ട സ്ഥലം?
16. ഇന്ത്യയിൽ അറ്റോമിക് എനർജി കമ്മിഷൻ രൂപവത്കൃതമായ വർഷം?
17. 1924 ൽ ശ്രീമൂലം തിരുനാൾ അന്തരിച്ചപ്പോൾ റീജന്റായി അധികാരത്തിൽവന്നത്?
18. രവീന്ദ്രനാഥ ടാഗോർ സ്വയം ആവിഷ്‌കരിച്ച സംഗീത പദ്ധതി?
19. 1984 ജൂൺ 5 ലെ ബ്ലൂസ്റ്റാർ ഓപ്പറേഷനിൽ കൊല്ലപ്പെട്ട സിക്ക് നേതാവ്?
20. രാമാനന്ദന്റെ ഗുരു?
21. രാഷ്ട്രീയ സ്വാതന്ത്ര്യമാണ് ഒരു രാജ്യത്തിന്റെ ജീവശ്വാസം എന്നുപറഞ്ഞത്?
22. ഏതു വ്യവസായത്തിനാണ് ഫറോക്ക് പ്രസിദ്ധം?
23. ഏറ്റവും കൂടുതൽ കടൽത്തീരമുള്ള രാജ്യം?
24. 1926 ലെ തിരഞ്ഞെടുപ്പിൽ മത്സരിച്ച ഇന്ത്യയിലെ ആദ്യത്തെ വനിതാസ്ഥാനാർത്ഥി?
25. അദ്ധ്യാപകരുടെ മികച്ച രചനയ്ക്ക് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയിരിക്കുന്ന അവാർഡ്?
26. മൻസബ്ദാരി സമ്പ്രദായം ആവിഷ്‌കരിച്ചത്?
27. ഏത് നേതാവിന്റെ മരണശേഷമാണ് ഗാന്ധിജി കോൺഗ്രസിന്റെ അനിഷേധ്യ നേതാവായി ഉയർന്നത്?
28. സമുദ്രത്തിലെ സത്രം എന്നറിയപ്പെടുന്നത്?
29. കഴുത്തിന്റെ നീളം ഏറ്റവും കൂടുതലുള്ള ജീവി?
30. അമൃത്‌സർ നഗരത്തിന് അടിത്തറയിട്ട സിക്ക്ഗുരു?
31. വിറ്റികൾച്ചർ എന്തിന്റെ കൃഷിയാണ്?
32. വാകാടകവംശം സ്ഥാപിച്ചത്?
33. വർണാന്ധത കണ്ടുപിടിച്ചത്?
34. ഏത് രോഗത്തിന്റെ ചികിത്സയ്ക്കാണ് ക്ലോറോമൈസെറ്റിൻ ഉപയോഗിക്കുന്നത്?
35. ഏത് രാജ്യത്താണ് കേംബ്രിഡ്ജ് സർവകലാശാല?
36. ഏത് രോഗികൾക്കാണ് റേഡിയേഷൻ തെറാപ്പി നൽകുന്നത്?
37. ഏത് ഭൂമേഖലയിലാണ് ഡോൾഡ്രംസ് ഉണ്ടാകുന്നത്?
38. ഒരു അമാവാസി കഴിഞ്ഞ് അടുത്ത അമാവാസി ആകുവാൻ എത്ര ദിവസം വേണം?
39. കേരളത്തിലെ ഒന്നാം നിയമസഭയിലെ ആകെ അംഗങ്ങൾ?
40. കാർഗിൽ യുദ്ധം നടന്ന വർഷം?
41. കേരളത്തിലെ ആദ്യത്തെ പ്രിന്റിംഗ്പ്രസ്?
42. കേരളത്തിലെ ആദ്യ വനിതാ മജിസ്‌ട്രേട്ട്?
43. കേരളത്തിലെ ആദ്യത്തെ ഡീസൽ വൈദ്യുതനിലയം?
44. സൂര്യനിൽനിന്ന് ഏറ്റവും അകലെയായിരിക്കുമ്പോൾ ഭൂമിയുടെ സ്ഥാനത്തിന് പറയുന്ന പേര്?
45. ഗീതഗോവിന്ദത്തെ അടിസ്ഥാനമാക്കിയുള്ള കേരളീയ നൃത്തവിശേഷം?
ഉത്തരങ്ങൾ
1) ലാറ്റിൻ, 2) ഷേക്‌സ്പിയർ, 3) ഹമ്മുറാബി, 4) എ.എം. മുഹമ്മദ്, 5) ഗേറ്റ്‌വേ ഓഫ് ഇന്ത്യ,6) എഴുത്തച്ഛൻ പുരസ്‌കാരം, 7) കുമാരനാശാൻ, 8) ജഹാംഗീർ, 9) സെറാമിക് ഗ്ലാസ്, 10) ചെന്നൈ, 11) മത്തായി ചാക്കോ,12) ജഹാംഗീർ, 13) ദയാനന്ദ സരസ്വതി, 14) 1773 ലെ റഗുലേറ്റിംഗ് ആക്ട്, 15) സെഹ്‌റാംപൂർ,16) 1948, 17) സേതുലക്ഷ്മിഭായി, 18) രവീന്ദ്രസംഗീതം, 19) ഭിന്ദ്രൻവാല, 20) രാമാനുജൻ, 21) അരവിന്ദഘോഷ്, 22) ഓടുവ്യവസായം, 23) കാനഡ, 24) കമലാദേവി ചതോപാധ്യായ, 25) ജോസഫ് മുണ്ടശ്ശേരി അവാർഡ്, 26) അക്ബർ,27) ബാലഗംഗാധരതിലകൻ, 28) കേപ്ടൗൺ,29) ജിറാഫ്, 30) രാംദാസ്, 31) മുന്തിരി, 32) വിന്ധ്യാശക്തി, 33) ജോൺഡാൾട്ടൺ, 34) ടൈഫോയ്ഡ്, 35) ബ്രിട്ടൺ, 36) കാൻസർ, 37) ഭൂമധ്യരേഖാപ്രദേശത്ത്, 38) 28, 39) 127,40) 1999, 41) സി.എം.എസ് പ്രസ്, കോട്ടയം,42) ഓമനക്കുഞ്ഞമ്മ, 43) ബ്രഹ്മപുരം,44) അഫിലിയോൺ, 45) അഷ്ടപദിയാട്ടം.
0 comments :
Post a Comment