മൊബൈല്‍ ഫോണിലുള്ള റേഡിയേഷഷനും അതുമൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളും
നമുക്ക് മുന്നില്‍ പരിഹാരിക്കാനാകാത്ത ഒരു പ്രശ്‌നമായി
ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഓരോ മൊബൈല്‍ കമ്പനിയും തങ്ങള്‍
പുറത്തിറക്കുന്ന പുതിയ മൊബൈല്‍ സീരീസുകളുടെ അത്യാധുനിക ഫിച്ചേഴ്‌സുകള്‍
അക്കമിട്ടു നിരത്തുമ്പോള്‍ അവയില്‍ നിന്നുണ്ടാകുന്ന റേഡിയേഷന്റെ അളവ്
മന:പൂര്‍വ്വം വിസ്മരിക്കാറാണ് പതിവ്. എന്നാല്‍ ഇക്കാര്യത്തില്‍ വ്യത്യസ്ത
നിലപാട് സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് ജപ്പാനിലെ പ്രമുഖ മൊബൈല്‍ ഫോണ്‍
ഓപ്പറേറ്റേഴ്‌സായ സോഫ്റ്റ്ബാങ്ക്.പുറംതള്ളുന്ന റേഡിയേഷന്റെ അളവ്
കിറുകൃത്യമായി അളന്നു കുറിച്ച് നല്‍കുന്ന മൊബൈല്‍ ഫോണ്‍ രംഗത്തിറക്കിയാണ്
ഇവര്‍ ഏവര്‍ക്കും മാതൃകയാകുന്നത്. മൊബൈല്‍ ഫോണില്‍ ഘടിപ്പിച്ചിരിക്കുന്ന
സെന്‍സര്‍ ഉപയോഗിച്ചാണ് റേഡിയേഷന്റെ അളവ് രേഖപ്പെടുത്തുന്നത്. വരുന്ന
ജൂലൈയില്‍ വാണിജ്യാടിസ്ഥാനത്തില്‍ രംഗത്തിറങ്ങുന്ന ഈ പുതിയ ഫോണുകള്‍ക്ക്
ഗാമവികിരണവും അളന്നുപറയാന്‍ കഴിയുമെന്നാണ് കമ്പനിയുടെ വാദം.കഴിഞ്ഞ വര്‍ഷം
ജപ്പാനില്‍ നടന്ന ടെക് ഫെയര്‍ ഷോയില്‍ ജപ്പാനിലെ പ്രമുഖ മൊബൈല്‍
ഓപ്പറേറ്ററായ എന്‍ ടി ടി ഡൊക്കോമൊ സമാനപ്രത്യേകതകളുള്ള മൊബൈല്‍ഫോണിന്റെ
മാത്യക അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഈ ഫോണ്‍ വാണിജ്യാടിസ്ഥാനത്തില്‍
പുറത്തിറക്കുന്നതിനുള്ള നീക്കങ്ങള്‍ ഡൊക്കോമൊയുടെ ഭാഗത്ത് നിന്ന് ഇതുവരെ
ഉണ്ടായിട്ടില്ല. കഴിഞ്ഞ വര്‍ഷം നടന്ന ഫുക്കുഷിമ ആണവദുരന്തത്തെ തുടര്‍ന്ന്
റേഡിയേഷന്‍ അളക്കുന്ന ഉപകരണങ്ങള്‍ നിര്‍മ്മിക്കണമെന്ന് പൊതുജനങ്ങളില്‍
നിന്നും നിരന്തരം ആവശ്യമുയര്‍ന്നിരുന്നു. ജപ്പാന്‍ ടെക് ലോകം ഇതിനായുള്ള
നിരന്തര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു.
0 comments :
Post a Comment