News Today

« »

Sunday, September 2, 2012

കണ്ണടകളുടെ ആവശ്യമില്ലാതെ തന്നെ ത്രിമാന ചിത്രങ്ങള്‍..




ത്രിഡി ചിത്രങ്ങള്‍ ഇനി കാണാന്‍ കണ്ണടകളുടെ ആവശ്യമില്ല. കാരണം കണ്ണടകളുടെ ആവശ്യമില്ലാതെ തന്നെ ത്രിമാന ചിത്രങ്ങള്‍ കാണിക്കാനുള്ള പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചിരിക്കുകയാണ് ജര്‍മ്മനിയിലെ ഗവേഷകര്‍. പുതിയ സാങ്കേതിക വിദ്യപ്രകാരം ത്രിമാന ചിത്രങ്ങളെ ഏത് കോണില്‍ നിന്നും കാണാന്‍ സാധിക്കും. ഒരേ സമയം അഞ്ച് മുതല്‍ പത്ത് വരെ ആളുകള്‍ക്ക് ചിത്രം ആസ്വദിക്കാം. ബെര്‍ലിനിലെ ഹെനിറിച്ച് ഹെര്‍ട്‌സ് ഇന്‍സ്റ്റിറ്റിയൂട്ടിലെ ഗവേഷകരാണ് ത്രിമാനചിത്രങ്ങളുടെ പുതിയ അവതരണത്തിന് പിന്നില്‍. നിലവില്‍ ത്രിമാന ചിത്രങ്ങള്‍ ലഭ്യമാക്കുന്നത് ബ്ലൂ റേയിലാണ്. രണ്ട് ഇമേജുകള്‍ ഉപയോഗിച്ച് രണ്ട് കണ്ണുകള്‍ക്കും വ്യത്യസ്ത വീക്ഷണം പ്രദാനം ചെയ്താണ് ത്രിമാനദൃശ്യങ്ങള്‍ ബ്ലൂ റേയിലൂടെ ലഭ്യമാക്കുന്നത്. പുതിയ സാങ്കേതിവിദ്യ ബ്ലൂ റേയിലുള്ള ത്രിമാനചിത്രങ്ങളെ നേരിട്ട് ത്രിമാന ഡിസ്‌പ്ലേയില്‍ പ്രദര്‍ശിപ്പിക്കാവുന്ന തരത്തില്‍ മാറ്റും. ഇതിനായുള്ള സോഫ്റ്റ് വെയര്‍ വികസിപ്പിച്ചു കഴിഞ്ഞു. ഈ സോഫ്റ്റ്‌വെയര്‍ ഇനി ഹാര്‍ഡ് വെയറുമായി സന്നിവേശിപ്പിക്കാനുള്ള പരീക്ഷണങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. അടുത്ത വര്‍ഷത്തോടെ മാത്രമേ വാണിജ്യാടിസ്ഥാനത്തില്‍ പുതിയ ത്രിമാന ടെക്‌നോളജി രംഗത്തെത്തുകയുള്ളൂ.

0 comments :

Post a Comment