1 റഷ്യയും ജപ്പാനും ചൈനയെ കൈവശപ്പെടുത്താതിരിക്കാനായി അമേരിക്കൻ ഐക്യനാടുകൾ ആവിഷ്‌കരിച്ച പദ്ധതി?
2. യൂറോപ്പിലെയും അമേരിക്കയിലെയും വിവിധ രാജ്യങ്ങളിലെ തൊഴിലാളികളുടെ കൂട്ടായ്മയാണ്...?
3. വിവിധ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളി സംഘടനാ നേതാക്കൾ പാരീസിൽ രൂപീകരിച്ച സാർവ്വദേശീയ സംഘ ടന?
4. യൂറോപ്പിൽ താമസിച്ചിരുന്ന ജൂതന്മാർ സ്വിറ്റ്‌സർലന്റിലെ ബാസിലിയയിൽ രൂപംകൊടുത്ത സംഘടന?
5. ഒന്നാംലോകമഹായുദ്ധം നടന്നവർഷം?
6. ഒന്നാം ലോകമഹായുദ്ധ സമയത്തെ ജർമ്മൻ ഭരണാധികാരി?
7. വുഡ്‌റോ വിൽസന്റെ നേതൃത്വത്തിൽ സർ വരാജ്യസഖ്യം രൂപീകരിച്ച വർഷം?
8. യുണൈറ്റഡ് നേഷൻസ് ഓർഗനൈസേഷന്റെ മുൻഗാമി എന്നറിയപ്പെടുന്നത്?
9. ഒന്നാം ലോകമഹായുദ്ധത്തിൽ കീഴടങ്ങിയ ആദ്യരാജ്യം?
10. റഷ്യ ജർമ്മനിയുമായി 1918 ൽ ചെയ്ത സന്ധി?
11. ഇറ്റലിയിലെ ഫാസിസത്തിന്റെ ഉപജ്ഞാതാവ്?
12. ഫാസിയോ ഡി കൊംബാറ്റി മെന്റോ എന്ന സംഘടന രൂപീകരിച്ചത്?
13. ഇറ്റലി റിപ്പബ്‌ളിക്കായത്?
14.ഗാരിബാൾഡി രൂപീകരിച്ച സംഘടന?
15. അഡോൾഫ് ഹിറ്റ്‌ലർ നാസി പാർട്ടി തലവനായി നിയമിതനായതെന്ന്?
16. ഹിറ്റ്‌ലറുടെ ആത്മകഥ?
17. ഫ്യൂറർ എന്ന പേരിൽ അറിയപ്പെട്ടിരുന്നത്?
18. നാസി പാർട്ടിയുടെ പതാകയിൽ ഉപയോഗിച്ചിരുന്ന ചിഹ്‌നം?
19. ജപ്പാൻ പേൾഹാർബർ ആക്രമിച്ച വർഷം?
20. അമേരിക്ക ഹിരോഷിമയിൽ ബോംബ് വർഷിച്ചത്?
21. അമേരിക്ക നാഗസാക്കിയിൽ ബോംബ് വർഷിച്ച വർഷം?
22. യു. എൻ. ഒയുടെ രൂപീകരണത്തിന് കാരണമായ യുദ്ധം?
23. അമേരിക്ക വിയറ്റ്‌നാമിൽ പ്രയോഗിച്ച രാസായുധം?
24. ജപ്പാനിൽ അണുബോംബ് വർഷിക്കാൻ നിർദ്ദേശിച്ച അമേരിക്കൻ പ്രസിഡന്റ്?
25. അമേരിക്കയുടെ രാഷ്ട്രീയ പരീക്ഷണശാല എന്നറിയപ്പെടുന്നത്?
26. ശീതസമരം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്?
27. പുരോഹിതസാമ്രാജ്യം എന്നറിയപ്പെടുന്ന രാജ്യം?
28. വിയറ്റ്‌നാമിലെ വിമോചന പ്രസ്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
29. 1936 ൽ സ്‌പെയിനിൽ ആഭ്യന്തര യുദ്ധം നടന്നത് ആരുടെ നേതൃത്വത്തിലാണ്?
30. ആഗോള ആണവ നിരോധന ഉടമ്പടി (2000) ഒപ്പുവച്ച റഷ്യൻ പ്രസിഡന്റ്?
31.പാകിസ്ഥാൻ-ബംഗ്ലാദേശ് യുദ്ധം നടന്നത്?
32. 1972 ൽസ്വാതന്ത്ര്യം നേടിയ ബംഗ്ലാദേശിന്റെ ആദ്യ പ്രധാനമന്ത്രി?
33. മ്യാൻമറിലെ ജനാധിപത്യ നേതാവായ ആങ്‌സാൻ സൂക്കി സ്ഥാപിച്ച സംഘടന?
34. 2002 ൽ കലാപം നടന്ന പാവോൺ ്‌സിറ്റോൺ ജയിൽ ഏത് രാജ്യത്താണ്?
35. രണ്ടാം ലോകമഹായുദ്ധ ആരംഭസമയത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി?
36. 1892 ൽ രൂപീകരിക്കപ്പെട്ട ലോകത്തിലെ ആദ്യത്തെ പരിസ്ഥിതി സംരക്ഷണസേന?
37. യൂറോപ്പിലെ ഒരുശക്തിയും ഒരിക്കലും കൈയടക്കിയിട്ടില്ലാത്ത തെക്കുകിഴക്കൻ ഏഷ്യയിലെ ഏക രാജ്യം ഏത്?
38. റോമിന്റെ സുവർണകാലമെന്നറിയപ്പെടുന്നത് ആരുടെ കാലഘട്ടമാണ്?
39. എ.ഡി 1649 ൽ പരസ്യമായി മരണശിക്ഷയ്ക്ക് വിധേയനാക്കപ്പെട്ട ഇംഗ്ലീഷ് രാജാവ്?
40. എ.ഡി 1774 ൽ അമേരിക്കൻ കുടിയേറ്റക്കാർ ഇംഗ്ലണ്ടിലെ രാജാവായ ജോർജ് മൂന്നാമന് കൊടുത്ത പരാതി ?
ഉത്തരങ്ങൾ
1) തുറന്ന വാതിൽ നയം, 2) ഒന്നാം ഇന്റർനാഷണൽ,3) രണ്ടാം ഇന്റർനാഷണൽ, 4) സിയോണിസ്റ്റ് പ്രസ്ഥാനം, 5) 1914-18, 6) കൈസർ വില്യം രണ്ടാമൻ,7) 1920, 8) ലീഗ് ഒഫ് നേഷൻസ്, 9) ബൽഗേറിയ,10) ബ്രസ്റ്റലിറ്റോവ്‌സ്‌ക് സന്ധി, 11) ബെനിറ്റോ മുസോളിനി, 12) മുസോളിനി, 13) 1946, 14) റെഡ് ഷർട്ട്‌സ്, 15) 1920, 16) മെയിൻ കാഫ്, 17) ഹിറ്റ്‌ലർ, 18) സ്വസ്തിക്, 19) 1941, 20) 1945 ആഗസ്റ്റ് 6, 21)1945 ആഗസ്റ്റ് 9, 22) രണ്ടാം ലോകമഹായുദ്ധം, 23) ഏജന്റ് ഓറഞ്ച്, 24) ഹാരി എസ്. ട്രൂമാൻ, 25) തെക്കേ അമേരിക്ക, 26) ബർണാഡ് ബറൂച്ച, 27) കൊറിയ,28) ഹോച്ച്മിൻ, 29) ജനറൽ ഫ്രാങ്കോ, 30) വ്‌ളാഡിമർ പുടിൻ, 31) 1971, 32) ഷേക്ക് മുജീബുർ റഹ്മാൻ,33) നാഷണൽ ലീഗ് ഫോർ ഡെമോക്രസി, 34) ഗ്വാട്ടിമാല, 35) ചേംബർ ലെയ്ൻ, 36) സിയെറ ക്ലബ്,37) തായ്‌ലാന്റ്, 38) അഗസ്റ്റസ് സീസറിന്റെ,39) ചാൾസ് ഒന്നാമൻ, 40) ഒലിവ് ബ്രാഞ്ച് പെറ്റിഷൻ.
0 comments :
Post a Comment