ലോകമെങ്ങുമുള്ള ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ പ്രിയ വീഡിയോ ഷെയറിങ്
വെബ്‌സൈറ്റ് യൂട്യൂബിന് ഏഴു വയസ്സ് തികഞ്ഞു. ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള ഈ
വെബ്‌സൈറ്റില്‍ ലക്ഷക്കണക്കിന് ആളുകളാണ് ദിവസവും വീഡിയോകള്‍ അപ്ലോഡ്
ചെയ്യുന്നതും ആസ്വദിക്കുന്നതും. ഏതൊരു ഏഴു വയസ്സുകാരനെയും പോലെ യൂട്യൂബും
അതിദ്രുതം വളരുകയാണെന്ന് അധികൃതര്‍ പിറന്നാള്‍ ദിനത്തില്‍ ബ്ലോഗില്‍
കുറിച്ചിട്ടു. ഇന്ന് ഓരോ മിനിറ്റിലും 72 മണിക്കൂര്‍ ദൈര്‍ഘ്യം വരുന്ന
വീഡിയോകള്‍ അപ്‌ലോഡ് ചെയ്യപ്പെട്ടു.
ലോകത്തിന്റെ പല കോണുകളിലുമുള്ള 800 മില്യന്‍ യുട്യുബ് ഉപയോക്താക്കള്‍ക്കും
നന്ദി പറയുന്നു. യുട്യൂബ്, സബ്‌സ്ക്രിപ്ഷന്‍ 50 ശതമാനം വര്‍ധിച്ചത് പ്രയാണം
ശരിയായ ദിശയില്‍ തന്നെയാണെന്നതിന് തെളിവാണ് യുട്യുബ് അധികൃതര്‍ പറഞ്ഞു.
2005ലാണ് യുട്യൂബിന്റെ പിറവി. സ്റ്റീവ് ചെന്‍, ചാഡ് ഹര്‍ലി, ജോഡ് കരിം
എന്നിവരായിരുന്നു ഉപജ്ഞാതാക്കള്‍. അതിവേഗം ജനപ്രിയമായ യുട്യുബിനെ 2006ല്‍
1.65 ബില്യന്‍ ഡോളറിന് ഗൂഗ്ള്‍ ഏറ്റെടുക്കുകയായിരുന്നു. കാലിഫോര്‍ണിയയിലെ
സാന്‍ ബ്രുണോയിലാണ് ഹെഡ് ക്വാര്‍ട്ടേഴ്‌സ്.
2008ല്‍ അമേരിക്കന്‍ മീഡിയാ കമ്പനി എം.ജി.എം, ലയണ്‍സ് ഗേറ്റ്
എന്റര്‍ടെയ്ന്‍മെന്റ്, സി.ബി.എസ് എന്നിവരുമായി സഹകരിച്ച് സിനിമകളും ടിവി
സീരിയലുകളും പ്രദര്‍ശിപ്പിച്ച് തുടങ്ങിയതോടെ സൈറ്റ് സന്ദര്‍ശിക്കുന്നവരുടെ
അഭുതപൂര്‍വമായ തിരക്കാണ് അനുഭവപ്പെട്ടത്. എന്നാല്‍, സൈറ്റ്
സന്ദര്‍ശിക്കുന്നവര്‍ അപ്‌ലോഡ് ചെയ്യുന്ന വീഡിയോകള്‍ തന്നെയാണ് യുട്യൂബിനെ
സമ്പന്നമാക്കുന്നത്. ഓരോ മിനിറ്റിലും മൂന്നു ദിവസം ദൈര്‍ഘ്യമുള്ളത്ര
വീഡിയോകളാണ് ഇപ്പോള്‍ ഉപയോക്താക്കള്‍ അപ്‌ലോഡ് ചെയ്തുകൊണ്ടിരിക്കുന്നത്.
0 comments :
Post a Comment