വീഡിയോ കോണിന്റെ ഡ്യുവല്‍ സിം ടച്ച്‌സ്ക്രീന്‍ ഫോണ്‍ നിങ്ങള്‍ക്ക്്
സ്വന്തമാക്കണോ, അത്തരത്തില്‍ ഒരു ഫോണ്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവരാണോ
നിങ്ങള്‍ എങ്കില്‍ ഇതാ നിങ്ങളെ കാത്ത് ഒരു സുവര്‍ണാവസരം. പുതിയ മോഡല്‍
സ്വന്തമാക്കാന്‍ നിങ്ങളുടെ കയ്യില്‍ അധികം പണമൊന്നും വേണ്ട വെറും 2800 രൂപ
മതി.എന്താ ഞെട്ടിയോ..ഈ കേള്‍ക്കുന്നത് സത്യം തന്നെയാണ്. വെറും 2800
രൂപമാത്രമാണ് വിഡിയോകോണിന്റെ ഡ്യുവല്‍ സിം ടച്ച് സ്ക്രീന്‍
മോഡലിന്.ഇപ്പോള്‍ ഇത്തരത്തില്‍ ഒരു മോഡല്‍ അവതരിപ്പിച്ചുകൊണ്ട്്
വീഡിയോകോണ്‍ സൃഷ്ടിക്കുകയാണ്. സ്മാര്‍ട്‌ഫോണുകളിലെ മിക്കവാറും
സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു എന്നതാണ് v1570 എന്ന വീഡിയോകോണ്‍
മോഡലിന്റെ പ്രത്യേകത. ആന്‍ഡ്രോയിഡ് ഒ.എസ്. ഇല്ലെന്ന കുറവേ ഇതിനുള്ളൂ.
മൂന്നിഞ്ച് വിസ്താരമുള്ള റെസിസ്റ്റീവ് ടച്ച്‌സ്ക്രീനാണ് v1570 യിലുള്ളത്.
ഫോണിന്റെ സ്ക്രീന്‍ റിസൊല്യൂഷന്‍ 240 ഗുണം 320 പിക്‌സല്‍സ്. വീഡിയോ
റെക്കോഡിങ്ങോടുകൂടിയ 1.3 മെഗാപിക്‌സല്‍ ക്യാമറ, മള്‍ട്ടിഷോട്ട് ക്യാമറ
ആപ്ലിക്കേഷന്‍, എട്ട് ജി.ബി. വരെ വര്‍ദ്ധിപ്പിക്കാവുന്ന എക്‌സ്പാന്‍ഡബിള്‍
മെമ്മറി, ജി.പി.എസ്., ജി.പി.ആര്‍.എസ്., ബ്ലൂടൂത്ത്, മൈക്രോ യു.എസ്.ബി.
പോര്‍ട്ട് എന്നീ സംവിധാനങ്ങള്‍ വീഡിയോകോണ്‍ v1570 യിലുണ്ട്. ഏതാണ്ട്
എല്ലാതരത്തിലുമുളള ഓഡിയോവീഡിയോ ഫോര്‍മാറ്റുകള്‍ ഫോണിലെ മീഡിയ പ്ലെയറില്‍
പ്രവര്‍ത്തിപ്പിക്കാം. ആക്‌സിലറോമീറ്റര്‍, റെക്കോഡിങ്ങോടു കൂടിയ എഫ്.എം.
റേഡിയോ, മൊബൈല്‍ ട്രാക്കര്‍, എസ്.എം.എസ്. ബ്ലാക്ക്‌ലിസ്റ്റ്, ഡ്യുവല്‍
എല്‍.ഇ.ഡി. ടോര്‍ച്ച് 3.5 എം.എം. ഓഡിയോ ജാക്ക് എന്നിവയും ഈ ഫോണിലുണ്ട്.
സോഷ്യല്‍നെറ്റ് വര്‍ക്കിങ് സൈറ്റുകളായ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, യാഹൂ
മെസഞ്ചര്‍, നിംബസ് തുടങ്ങിയവയുടെ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ പ്രീലോഡഡായി ഈ
ഫോണില്‍ ലഭിക്കും. ആഗ്രി ബേഡ്‌സ്, പുഷ്‌ബോക്‌സ്, ടോം കാറ്റ് തുടങ്ങിയ
ഗെയിമുകളുമുണ്ടിതില്‍. ഫോണിനൊപ്പം സൗജന്യമായി ലഭിക്കുന്ന 4 ജി.ബി. മൈക്രോ
എസ്.ഡി. കാര്‍ഡില്‍ 20 പുത്തന്‍ ബോളിവുഡ് സിനിമകളും പാട്ടുകളും വീഡിയോകളും
ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് കമ്പനി അധികൃതര്‍ പറയുന്നു. ഏഴു മണിക്കൂര്‍
സംസാരസമയവും 300 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈയും ഉറപ്പുതരുന്ന 1200
എം.എ.എച്ച്. ബാറ്ററിയാണ് ഈ ഫോണിലുള്ളത്.
ത്രിജി ഇല്ല, സെക്കന്‍ഡറി ക്യാമറ ഇല്ല, ക്യാമറയ്ക്ക് സൂമും ഫഌഷുമില്ല,
ഡിസ്‌പ്ലേയ്ക്ക് അത്ര മേന്‍മയില്ല എന്നതൊക്കെയാണ് വീഡിയോകോണ്‍ ് v1570 യുടെ
പോരായ്മകള്‍. പക്ഷേ, കൊടുക്കുന്ന വിലയ്ക്ക് ആനുപാതികമായ മൂല്യം
ഉറപ്പുനല്‍കുന്ന ഫോണ്‍ തന്നെയാണിതെന്ന് പറയാതെ വയ്യ.
ഇന്ത്യയില്‍ നിന്ന് തുടങ്ങി ലോകം മുഴുവന്‍ വ്യാപിച്ച ബഹുരാഷ്ട്രകമ്പനിയാണ്
വീഡിയോകോണ്‍. ഡല്‍ഹിയിലെ ഗുഡ്ഗാവ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന
കമ്പനിക്ക് ചൈന, പോളണ്ട്, ഇറ്റലി, മെക്‌സിക്കോ എന്നിവിടങ്ങളില്‍
ഉല്പാദനപ്ലാന്റുകളുണ്ട്. പിക്ച്ചര്‍ട്യൂബ് നിര്‍മാണക്കമ്പനികളില്‍ ലോകത്തെ
മൂന്നാംസ്ഥാനക്കാരാണ് വീഡിയോകോണ്‍.
2009 മുതലാണ് വീഡിയോകോണ്‍ മൊബൈല്‍ഫോണ്‍ നിര്‍മാണവും വിപണനവും ആരംഭിച്ചത്.
വിലകൂടിയ സ്മാര്‍ട്‌ഫോണുകളേക്കാള്‍ മൂവായിരം രൂപ റേഞ്ചിലുള്ള ബേസിക്
മോഡലുകളിറക്കാനായിരുന്നു കമ്പനിക്ക് തുടക്കം മുതലേ താത്പര്യം. ഇതേ
വിലനിലവാരത്തില്‍ കച്ചവടം നടത്തുന്ന കാര്‍ബണ്‍, മൈക്രോമാക്‌സ് പോലുള്ള
കമ്പനികളുടെ വന്‍വളര്‍ച്ച കണ്ടറിഞ്ഞുകൊണ്ടാകാം വീഡിയോകോണ്‍ ഈ
തീരുമാനമെടുത്തത്. v7400, v7500 എന്ന പേരുകളില്‍ രണ്ട് ആന്‍ഡ്രോയിഡ്
ഫോണുകളും വീഡിയോകോണ്‍ അവതരിപ്പിച്ചിരുന്നു. വിലക്കുറവ് കൊണ്ടാണ് ഈ ഫോണുകളും
ആകര്‍ഷകമായത്
0 comments :
Post a Comment