ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ഫെയ്‌സ്ബുക്ക് അതിന്റെ
സ്വന്തം സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെത്തിക്കാന്‍ പോകുന്നതായി
റിപ്പോര്‍ട്ട്. ഇതിനായി തയ്‌വാനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ
എച്ച്.ടി.സിയുമായി സഹകരിക്കുന്ന ഫെയ്‌സ്ബുക്ക്, 2013 മധ്യത്തോടെ ഫോണ്‍
പുറത്തിറക്കുമെന്നാണ് സൂചന.ഈ വര്‍ഷം അവസാനത്തോടെ സ്വന്തം സ്മാര്‍ട്ട്‌ഫോണ്‍
അവതരിപ്പിക്കാന്‍ ആയിരുന്നുവത്രേ ഫെയ്‌സ്ബുക്കിന്റെ ഉദ്ദേശം. എന്നാല്‍,
എച്ച്.ടി.സിക്ക് മറ്റ് ഉത്പന്നങ്ങള്‍ക്കുകൂടി സമയം കണ്ടെത്തേണ്ടി
വന്നതിനാല്‍ അത് നീട്ടുകയായിരുന്നുവെന്ന്, ബ്ലൂംബര്‍ഗ് പ്രസിദ്ധീകരിച്ച
റിപ്പോര്‍ട്ട് പറയുന്നു.സ്മാര്‍ട്ട്‌ഫോണിനായി പരിഷ്ക്കരിച്ച ഒരു
ഓപ്പറേറ്റിങ് സിസ്റ്റവും (ഒ.എസ്) ഫെയ്‌സ്ബുക്ക് വികസിപ്പിക്കുന്നുണ്ടത്രേ.
മാത്രമല്ല, ഫെയ്‌സ്ബുക്കിന്റെ ഐഫോണ്‍ ആപ്ലിക്കേഷന്‍ പരിഷ്ക്കരിക്കാനായി
ആപ്പിള്‍ വിട്ടുപോന്ന പ്രോഗ്രാമര്‍മാരുടെ ഒരു ടീമിനെ
ചുമതലപ്പെടുത്തിയതായും റിപ്പോര്‍ട്ട് പറയുന്നു. മൊബൈലാണ് ഭാവിയെന്ന
ബോധ്യത്തില്‍ നിന്നാണ് ഫെയ്‌സ്ബുക്കിന്റെ നീക്കമെന്ന് വ്യക്തം.
ഫെയ്‌സ്ബുക്കിലെ 90 കോടി അംഗങ്ങളില്‍ പകുതിയിലേറെയും സൈറ്റിലെത്തുന്നത്
ഇപ്പോള്‍ മൊബൈല്‍ വഴിയാണ്. മാത്രമല്ല, ഫെയ്‌സ്ബുക്കിന് കഴിഞ്ഞ വര്‍ഷം
ലഭിച്ച പരസ്യവരുമാനത്തില്‍ 315 കോടി ഡോളര്‍ വന്നതും ഫോണുകളിലെ
പരസ്യങ്ങളില്‍ നിന്നാണ്. ഈ പശ്ചാത്തലത്തിലാണ് സ്വന്തം സ്മാര്‍ട്ട്‌ഫോണ്‍
തന്നെ രംഗത്തെത്തിക്കാനും, അതുവഴി മൊബൈല്‍ വിപ്ലവത്തിന്റെ ഗുണം പരമാവധി
മുതലാക്കാനും ഫെയ്‌സ്ബുക്ക് ശ്രമിക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു
0 comments :
Post a Comment