News Today

« »

Monday, September 3, 2012

നടുവേദനയും പ്രധാന കാരണങ്ങളും




യൗവനാരംഭം മുതല്‍ വാര്‍ദ്ധക്യം വരെ ഏതു പ്രായത്തിലുമുള്ളവരെ ബാധിക്കുന്ന
സര്‍വസാധാരണമായ ദുരിതമാണ് നടുവേദന. സ്ത്രീകളിലും പുരുഷന്മാരിലും ഇത്
ഒരുപോലെ പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാവുന്നു. പുരുഷന്മാരെ അപേക്ഷിച്ച്
സ്ത്രീകില്‍ കൂടുതല്‍ കാലം നടുവേദന നിലനില്‍ക്കുകയും ചെയ്യുന്നു. കഠിനമായ
ജോലി, ആരോഗ്യം,  ഫാഷന്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍
തുടങ്ങിയവയാണ് സ്ത്രീകള്‍ക്ക് നടുവേദനയ്ക്ക് കാരണമാവുന്നത്.

പുരുഷന്മാര്‍ക്ക് പരിക്കുകളും പ്രായപൂര്‍ത്തിയായവരില്‍ 80 ശതമാനത്തോളം
പേരും ഒരിക്കലല്ലെങ്കില്‍ മറ്റൊരവസരത്തില്‍ നടുവേദനയുടെ ബുദ്ധിമുട്ടുകള്‍
അനുഭവിച്ചിട്ടുണ്ടാവുമെന്ന് പഠനങ്ങള്‍ പറയുന്നു. ശരീരം പെട്ടെന്ന് വളയുന്ന
വിധത്തിലും മുന്നോട്ട് ആയല്‍, പുറകോട്ട് വലിയല്‍ എന്നിവ വേണ്ടിവരുന്ന
വിധത്തിലുമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക്, ദീര്‍ഘനേരം
ഇരുന്നുകൊണ്ടോ നിന്നുകൊണ്ടോ ജോലി ചെയ്യുന്നവര്‍, കനമുള്ള വസ്തുക്കള്‍
ഉയര്‍ത്തല്‍, വലിക്കല്‍, ശരീരം വളയ്ക്കല്‍ എന്നിവ ജോലിയുടെ ഭാഗമായ
സ്ത്രീകളിലുമാണ് നടുവേദന പെട്ടെന്ന് പിടിപെടുന്നത്.

ഗര്‍ഭാവസ്ഥ, കുട്ടികളെ സംരക്ഷിക്കേണ്ട സമയം, മാസമുറ സമയം, ആര്‍ത്തവം
നിലയ്ക്കുന്ന സമയം എന്നിവയും സ്ത്രീകള്‍ക്ക് നടുവേദന ഉണ്ടാക്കുന്ന
സമയങ്ങളാണ്. ചിലരില്‍ ഹൈഹീല്‍ഡ് ചെരിപ്പും ഇറുക്കം കൂടിയ വസ്ത്രങ്ങളും
നടുവേദനയ്ക്ക് കാരണമാവാറുണ്ട്.
നടുവേദനയുണ്ടാക്കുന്ന കാരണങ്ങള്‍

ഡിസ്ക് സ്ഥാനം തെറ്റല്‍

നടുവേദനയുടെ പ്രധാന കാരണങ്ങളിലൊന്നാണിത്. ഈ അവസ്ഥയില്‍ ഇന്റര്‍
വെര്‍ട്ടിബ്രല്‍ ഡിസ്കിന്റെ പുറംപാട പൊട്ടുന്നു. ജല്ലി പോലുള്ള വസ്തു
പുറത്തേക്ക് ഒഴുകുന്നു.

പേശിവേദന (മസില്‍ എയ്ക്ക്):

വൈറല്‍ ഇന്‍ഫെക്ഷന്‍മൂലം ഉണ്ടാവുന്ന രോഗമാണിത്.

ഓസ്റ്റിയോ പൊറോസിസ് : എല്ല് ശോഷിക്കുന്നതു മൂലം കശേരുക്കളില്‍ സുഷിരങ്ങളുണ്ടാവുന്നു. ഇത് ബലക്ഷയം, ഒടിയല്‍, അംഗഭംഗം എന്നിവക്ക് കാരണമാവുന്നു.

മസ്കുലോ സെ്കലറ്റല്‍ : പേശികള്‍, എല്ല്, സന്ധികള്‍
എന്നിവയിലെ പ്രശ്‌നങ്ങള്‍ കൊണ്ടുണ്ടാവുന്നത്. പേശിപിടിത്തം, കോച്ചിവലിവ്
എന്നിവ ഉണ്ടാവുന്നു. നട്ടെല്ലിലെ പരിക്കോ, നട്ടെല്ലിനുണ്ടാവുന്ന അമിത
സമ്മര്‍ദമോ മൂലം സംഭവിക്കുന്നു.

സന്ധിവീക്കം (ആര്‍െ്രെതറ്റിസ്)

നട്ടെല്ലിലെ സന്ധികളില്‍ വീക്കമുണ്ടാവുമ്പോള്‍ ഡിസ്കിന്റെ ക്ഷയം മൂലം എല്ല്
വളരാനും ഇത് കശേരുക്കളില്‍ തട്ടി വേദനയുണ്ടാകാനും കാരണമാവുന്നു.

തേയ്മാനം (വിയര്‍ ആന്റ് ടിയര്‍)

പ്രായമാകുന്നതോടെ ഡിസ്കിന്റെ ബലക്ഷയം മൂലം കശേരുക്കള്‍ക്കിടയില്‍
സ്ഏപോഞ്ചുപോലുള്ള ഡിസ്ക് വരണ്ട സ്വഭാവമുള്ളതാവുന്നു. മൃദുസ്വഭാവം
നഷ്ടപ്പെടുന്നു. ബലം കുറയുന്നു.

സ്കാളിയോസിസ് കൈഫോസിസ് : നട്ടെല്ലിന്റെ ക്രമാതീതമായ വളവ്.

ഗൗരവമായ കാരണങ്ങള്‍

നട്ടെല്ലില്‍ ട്യൂമര്‍, ക്ഷയം (ടിബി), ബ്ലാഡര്‍ ഇന്‍ഫക്ഷന്‍
(മൂത്രസഞ്ചിയിലെ അണുബാധ) അണ്ഡാശയ കാന്‍സര്‍, അണ്ഡാശയ മുഴ,ഗര്‍ഭാവസ്ഥ,
വൃക്കരോഗം, ഹൃദ്രോഗം പിള്ളവാതം, ഓസ്റ്റിയോ മലാസിയ വിറ്റാമിന്‍ ഡിയുടെ
കുറവുകൊണ്ട് എല്ലിനുണ്ടാവുന്ന ബലക്ഷയം.

ചെറിയ നടുവേദനയ്ക്കുള്ള പ്രതിവിധികള്‍

വേദന കുറയുംവരെ ഡോക്ടറുടെ നിര്‍ദേശപ്രകാരമുള്ള വേദനാസംഹാരികള്‍ മാത്രം
ഉപയോഗിക്കുക. ചൂട്, തണുപ്പ് (ഐസ്) ഏല്‍പ്പിക്കല്‍ മസാജിങ് (ഉഴിയല്‍)
എന്നിവയും ആശ്വാസമേകും. നടുവിന് ആയാസമുണ്ടാക്കുന്ന ജോലികള്‍
ചെയ്യാതിരിക്കുക. പരിപൂര്‍ണ വിശ്രമം ഒഴിവാക്കണം. വേദന അസഹനീയമാണെങ്കില്‍
ഒന്നോ രണ്ടോ ദിവസം ആവാം. ശരീരഭാരം നിയന്ത്രിക്കുക. ശരിയായ ബാലന്‍സില്‍
നടക്കുക, ഇരിക്കുക. പുറകുവശത്തേയും മുന്‍വശത്തേയും പേശികള്‍ക്ക് വ്യായാമം
നല്‍കുക.  ഭാരമെടുക്കുമ്പോള്‍ ശ്രദ്ധിക്കുക. നടുവേദന തടയാനും
കുറയ്ക്കാനുംഉറപ്പുള്ള, നിരപ്പായ പായ ഉപയോഗിക്കുക. ഏറെ മൃദുവായതോ കഠിനമായതോ
ആയവ നടുവിന് അസ്വസ്ഥതയുണ്ടാക്കുന്നു. കൂനിപ്പിടിച്ചും കമിഴ്ന്നുകിടന്നും
ഉറങ്ങരുത്. ശരിയായ രീതിയില്‍ നിങ്ങള്‍ക്ക് ഇണങ്ങുംവിധം സൗകര്യപ്രദമായി
മാത്രം ഇരിക്കുക. െ്രെഡവ് ചെയ്യുമ്പോഴും അങ്ങനെതന്നെ. തൂങ്ങിയിരിക്കരുത്.
നടു നേരെവരത്തക്കവിധം ദീര്ഘനേരം ഇരിക്കുക.

0 comments :

Post a Comment