News Today

« »

Monday, September 3, 2012

പ്രമേഹം മാറാന്‍ മാവില




പ്രമേഹരോഗത്തിന് ധാരാളം പ്രകൃതിദത്ത ചികിത്സകളുണ്ട്. തേന്‍ ഇതിലൊന്നാണ്.
ഡയബെറ്റിസ് കാരണം മധുരം കഴിയ്ക്കാനാവാത്ത പലരും പകരം തേന്‍
ഉപയോഗിക്കാറുണ്ട്.

ഇതില്‍ കാര്‍ബോഹൈഡ്രേറ്റുകളും പ്രമേഹത്തെ ചെറുക്കുന്ന ധാരാളം ധാതുക്കളും
അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ ബി6, ബി2, ബി 3, സി എന്നിവയും മാംഗനീസ്,
കോപ്പര്‍, അയേണ്‍, മഗ്‌നീഷ്യം, പൊട്ടാസ്യം, സിങ്ക് എന്നിവയും തേനില്‍
അടങ്ങിയിട്ടുണ്ട്. ഇത്തരം ധാതുക്കള്‍ പ്രമേഹരോഗികള്‍ക്ക് സഹായകമാണ്. സിങ്ക്
ഇന്‍സുലിന്‍ നേരായ രീതിയില്‍ ഉപയോഗിക്കാന്‍ ശരീരത്തെ പ്രേരിപ്പിക്കുന്നു.

പ്രമേഹരോഗികളുടെ ശരീരത്തില്‍ മുറിവുണ്ടായാല്‍ ഉണങ്ങാന്‍ കൂടുതല്‍ സമയം
പിടിക്കും. തേന്‍ ഇതിന് നല്ലൊരു പ്രതിവിധിയാണ്. മുറിവുണക്കാനുള്ള
പ്രകൃതിദത്തമായ കഴിവ് തേനിനുണ്ട്. അണുബാധയെ ചെറുക്കാനും ശരീരത്തിന്
കൂടുതല്‍ പ്രതിരോധശേഷി നല്‍കാനും തേനിന് സാധിക്കും.

എന്നാല്‍ എല്ലാ പ്രമേഹരോഗികള്‍ക്കും തേന്‍ ഇഫക്ട് ഒരുപോലെ
ആയിരിക്കണമെന്നില്ല. ചിലരുടെ ശരീരം തേനിനാടും പ്രതിരോധം കാണിക്കും. ഇത്തരം
രോഗികളില്‍ തേന്‍ പ്രമേഹപ്രതിവിധിയായി പ്രവര്‍ത്തിക്കണമെന്നില്ല. തേന്‍
കഴിയ്ക്കുന്നതിന് മുന്‍പും കഴിച്ച ശേഷം രണ്ടു മണിക്കൂര്‍ കഴിഞ്ഞും ഷുഗര്‍
ടെസ്റ്റ് നടത്തിയാല്‍ തേന്‍ ഒരാളുടെ ശരീരത്തിലും പഞ്ചസാരയുടെ തോതിലും എന്തു
വ്യത്യാസമാണ് ഉണ്ടാക്കുന്നതെന്നു തിരിച്ചറിയാന്‍ സാധിക്കും.

പ്രമേഹം മാറാന്‍ മാവില

ഇന്ന് സമൂഹത്തിലെ പകുതിയിലേറെ വരുന്നവര്‍ക്ക് ബാധിച്ചിരിക്കുന്ന രോഗമാണ്
പ്രമേഹം. ഈ രോഗത്തിന്റെ പ്രത്യേകത ഒരിക്കല്‍ വന്നാല്‍ പിന്നെ മാറില്ലെന്നതു
തന്നെയാണ്. വൈദ്യശാസ്ത്രത്തില്‍ ഇന്‍സുലിന്‍ കുത്തിവയ്പടക്കമുള്ള
പ്രതിവിധികള്‍ ഇതിനുണ്ട്. ചില വിട്ടു വൈദ്യങ്ങളുമുണ്ട്.

ഉലുവ ഇതിന് പറ്റിയ നല്ലൊന്നാന്തരം മരുന്നാണ്. ദിവസവും 50 ഗ്രാം വീതം ഉലുവ കഴിയ്ക്കുന്നത് ഇതിന് പറ്റിയ നല്ലൊരു പ്രതിവിധിയാണ്.

മാവിലകള്‍ പ്രമേഹം കുറയ്ക്കും. മാവില രാത്രി മുഴുവന്‍ വെള്ളത്തിലിട്ട്
രാവിലെ പിഴിഞ്ഞെടുത്ത് വെറുവയറ്റില്‍ കുടിക്കാം. മാവില ഉണക്കിപ്പൊടിച്ചു
കഴിയ്ക്കുന്നതും ഗുണം ചെയ്യും. നെല്ലിക്കാജ്യൂസും പ്രമേഹത്തിന് പറ്റിയ
മരുന്നാണ്. നെല്ലിക്ക ദിവസവും കഴിയ്ക്കുന്നതു നന്ന്.

ഞാവല്‍പ്പഴം പ്രമേഹമുള്ളവര്‍ കഴിയ്ക്കുന്നത് നല്ലതാണ്. ഇത് ദിവസവും ഒന്നോ
രണ്ടോ കഴിയ്ക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കും.
പാവയ്ക്കാ നീര് പ്രമേഹം നിയന്ത്രിച്ചു നിര്‍ത്താന്‍ വളരെ നല്ലതാണ്. ദിവസവും
രാവിലെ വെറുംവയറ്റിലാണ് ഇത് കഴിയ്‌ക്കേണ്ടത്. പാവയ്ക്ക ഭക്ഷണത്തില്‍
ഉള്‍പ്പെടുത്തുന്നതും നല്ലതാണ്.

0 comments :

Post a Comment