മലയാളികളുടെ‘ഭക്ഷണത്തിലെ പ്രധാന ഇനമായ ചെറുപയര്‍ ക്ഷണം എന്നതിലും ഉപരി
സൗന്ദര്യ വര്‍ധക വസ്തുവായും, ആരോഗ്യദായകവുമായ ഒരു ധാന്യമാണ്
എന്നറിയുന്നവരുടെ എണ്ണം വളരെ കുറവാണ്. ചെറുപയര്‍ കഴിക്കുന്നത് മൂലം
കഫപിത്തങ്ങളെ ശമിപ്പിക്കാനും ശരീരത്തിലെ ചൂടു ക്രമീകരിക്കാനും
രക്തവര്‍ദ്ധനയുണ്ടാക്കാനും സാധിക്കും.ഇത് ശരീരത്തിന് ഓജസും ബലവും
നല്‍കും.‘ക്ഷണത്തിന് പുറമേ മരുന്നായും ചര്‍മസംരക്ഷണത്തിനുമെല്ലാം ചെറുപയര്‍
നമുക്ക് ഉപയോഗിക്കാം മഞ്ഞപ്പിത്തം, കരള്‍രോഗം, ഗ്രഹണി, ദഹനക്കുറവ് എന്നീ
രോഗങ്ങള്‍ ബാധിച്ചവര്‍ക്കു ചെറുപയര്‍ വേവിച്ച് ഒരു നേരത്തെ ആഹാരമാക്കുന്നത്
നല്ലതാണ്.
എണ്ണ തേച്ചു കുളിക്കുമ്പോള്‍ സോപ്പിനു പകരം ചെറുപയര്‍ പൊടി ഉപയോഗിക്കുന്നത്
ഉത്തമാണ്. ചെറുപയര്‍ പൊടിച്ച് റോസ് വാട്ടറില്‍ ചാലിച്ചു പശപോലെയാക്കി
കണ്ണടച്ച്, കണ്ണിനു മുകളില്‍ തേയ്ക്കുക. പത്ത് മിനിറ്റിനു ശേഷം
കഴുകിക്കളയണം. കണ്ണിനു കുളിര്‍മ കിട്ടും. പ്രമേഹരോഗിയുടെ ‘ഭക്ഷണത്തില്‍
ചെറുപയര്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. പ്രോട്ടീന്‍ ലഭിക്കും ചെറുപയര്‍
സൂപ്പാക്കി കഴിക്കുന്നത് മുലയൂട്ടുന്ന അമ്മമാര്‍ക്ക് നല്ലതാണ്.എന്നാല്‍
മലബന്ധ മുള്ളവര്‍ക്കും വാതമുള്ളവര്‍ക്കും ചെറുപയര്‍ കഴിക്കാതിരിക്കുന്നതാണ്
നല്ല
0 comments :
Post a Comment