ചേരുവകള്‍
വെര്‍മിസല്ലി 1 കപ്പ്
പാല്‍ 3-31/2 കപ്പ്
മില്‍ക്ക് മേഡ് അര കപ്പ്
കശുവണ്ടി കാല്‍ കപ്പ്
ഉണക്കമുന്തിരി കാല്‍ കപ്പ്
വെളളം അര കപ്പ്
ഏലയ്ക്ക 3
പഞ്ചസാര
നെയ്യ് 2 ടേ/സ്
തയ്യാറാക്കുന്ന വിധം
വെര്‍മിസല്ലി നെയ്യില്‍ വറുത്തെടുക്കുക.ഇതേ പാനില്‍ തന്നെ ഉണക്കമുന്തിരിയും
കശുവണ്ടിയും വറുത്തെടുക്കുക.നല്ല ചുവടുകട്ടിയുളള പാത്രത്തില്‍ വെളളവും
പാലും ചേര്‍ത്ത് തിളപ്പിക്കുക.ഇതിലേക്ക് പഞ്ചസാരയും ചേര്‍ത്ത് ഇളക്കി
യോജിപ്പിക്കുക.വീണ്ടും തീ കുറച്ച് വച്ച് ഇത് തിളപ്പിക്കുക.ശേഷം ഇതിലേക്ക്
വറുത്ത് വച്ചിരിക്കുന്ന വെര്‍മിസല്ലി ചേര്‍ത്ത് ഇളക്കുക.തീ കുറച്ച് വെച്ച്
വേവിക്കണം.ഇതിലേക്ക് ഏലയ്ക്ക പൊടിച്ചതും മില്‍ക്ക് ഡേും ചേര്‍ക്കുക.അവസാനം
കശുവണ്ടി,ഉണക്ക മുന്തിരി ഇവയും ചേര്‍ത്ത് ഇളക്കി വാങ്ങി വെച്ച് ചൂടോടെ
ഉപയോഗിക്കാം.
0 comments :
Post a Comment