വിന്‍ഡോസിന്റെ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം ആയ വിന്‍ഡോസ് 8 2250
രൂപയ്ക്ക് കൈപ്പിടിയിലൊതുക്കാം. ഒക്‌ടോബര്‍ 26 ന് ലോക വിപണിയില്‍ ഇത്
ലഭ്യമായി തുടങ്ങും. മൂന്നു വ്യത്യസ്ത പതിപ്പുകളായാണ് വിന്‍ഡോസ് 8
പുറത്തിറങ്ങുന്നത്. വിന്‍ഡോസ്8, വിന്‍ഡോസ്8 പ്രോ, വിന്‍ഡോസ് ഞഠഎന്നിവയാണവ.
ഇതില്‍ വിന്‍ഡോസ് പ്രോസസ്സറില്‍ അധിഷ്ഠിതമായ ടാബ്‌ലറ്റ്,
നെറ്റ്ബുക്കുകള്‍ക്കുവേണ്ടി മാത്രം രൂപകല്‍പന ചെയ്തതാണ്. അതുകൊണ്ടു തന്നെ
പൊതുവിപണിയില്‍ ടാബ്‌ലറ്റുകള്‍ക്കൊപ്പം മാത്രമേ അവ ലഭിക്കുകയുള്ളൂ.
എന്നാല്‍ വിന്‍ഡോസ്8, വിന്‍ഡോസ്8 പ്രോ എന്നിവ പൊതുവിപണിയില്‍ ലഭ്യമാകും. ഈ
രണ്ടു പതിപ്പുകളിലും വ്യത്യസ്തമായ കളറുകളിലും ലോഗോകളിലുമായിട്ടാണ്
രൂപകല്‍പന. മെട്രോ ഡക എന്ന പേരിലാണ് ഈ ഇന്റര്‍ഫേസ്
അവതരിപ്പിച്ചിരിക്കുന്നത്. സാധാരണക്കാര്‍ക്കിടയില്‍ ആപ്പിള്‍ മാക്കിന്റോഷ്
നേടുന്ന വര്‍ദ്ധിച്ച പ്രചരണത്തിനിടയില്‍ തങ്ങളുടെ അപ്രമാദിത്യം ഒന്നുകൂടി
ഊട്ടി ഉറപ്പിക്കുവാനുള്ള എല്ലാ സജ്ജീകരണവും വിന്‍ഡോസ് 8ല്‍
ഒരുക്കിയിട്ടുണ്ടെന്നാണ് മൈക്രോസോഫ്റ്റ് അധികൃതര്‍ പറയുന്നത്.
ഇതാദ്യമായാണ് മൈക്രോസോഫ്റ്റ് മൊബൈല്‍, ഡെസ്ക്‌ടോപ്പ്, ടാബ്‌ലറ്റ്, വിവിധ
വിനോദ ഉപകരണങ്ങള്‍ എന്നിവയ്ക്കു വേണ്ടി സംയുക്തമായി ഒരു ഓപ്പറേറ്റിംഗ്
സിസ്റ്റം അവതരിപ്പിക്കുന്നത്. നേരത്തെ അറിയിച്ചിരുന്നത് പ്രകാരം ഒക്‌ടോബര്‍
26നു തന്നെ വിപണിയില്‍ ലഭ്യമാകും. കൂടാതെ ഇതിന്റെ ഏറ്റവും വലിയ ആകര്‍ഷണം,
വിന്‍ഡോസിന്റെ മുന്‍ പതിപ്പുകളായ തജ , വിസ്റ്റ, സെവന്‍ എന്നിവയുടെ
ഒറിജിനല്‍ലൈസന്‍സ് കൈവശമുള്ളവര്‍ക്ക് വെറും 39.99 ഡോളറിന് (ഏകദേശം 2250
രൂപ)അപ്‌ഗ്രേഡ് ചെയ്യാം എന്നതാണ്. കൂടാതെ 2012 ജൂണ്‍ മുതല്‍ 2013 ജനുവരി 31
വരെ പുതുതായി വാങ്ങുന്ന വിന്‍ഡോസ്7, പിസി, ലാപ്‌ടോപ്പുകള്‍ക്കും 699
രൂപയ്ക്ക് വിന്‍ഡോസ്8 ലേക്ക് മാറാവുന്നതാണ്.
0 comments :
Post a Comment