വീടിനു നിറം നല്‍കുന്ന പെയിന്റ് ഭാവിയില്‍ വൈദ്യുതിയും നല്‍കുമെന്നാണ്
ഓസ്‌ട്രേലിയയിലെ ഗവേഷക വിദ്യാര്‍ഥിയുടെ അവകാശവാദം. അവര്‍ കണ്ടെത്തിയ
പെയിന്റിന്റെ ബലത്തിലാണ് ഈ വെളിപ്പെടുത്തല്‍. കെട്ടിടങ്ങള്‍ക്കു മുകളിലും
മറ്റും ഉറപ്പിച്ചിരുന്ന വലിയ ലോഹ ഫ്രെയിമിലുള്ള പരമ്പരാഗത സോളാര്‍
പാനലുകളുടെ കഥകഴിച്ചേക്കാവുന്നതാണ് കണ്ടെത്തല്‍. സൗരോര്‍ജ ഉല്‍പാദന രംഗത്തെ
ചെലവുകുറയ്ക്കാനും കണ്ടെത്തല്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ്
ശാസ്ത്രലോകം.
കോമണ്‍വെല്‍ത്ത് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച്
ഓര്‍ഗനൈസേഷന്റെ (സിഎസ്‌ഐആര്‍ഒ) സഹായത്തോടെ മെല്‍ബണ്‍ യൂണിവേഴ്‌സിറ്റിയിലെ
പിച്ച്ഡി വിദ്യാര്‍ഥിയായ ബ്രന്റന്‍ മക്‌ഡോണാള്‍ഡ് നടത്തിയ ഗവേഷണത്തിലാണ്
ഫലം കണ്ടിരിക്കുന്നത്. നാനോക്രിസ്റ്റലുകളാല്‍ നിര്‍മിച്ച കുഞ്ഞു സോളാര്‍
പാനലുകളാണ് ഈ പെയിന്റിന്റെ ഊര്‍ജോല്‍പാദന രഹസ്യം. ലോഹം, പ്ലാസ്റ്റിക്,
ഗ്ലാസ് തുടങ്ങി ഏതുതരം പ്രതലത്തിലും പെയിന്റടിക്കാം. അപ്പോള്‍പ്പിന്നെ
മേല്‍ക്കൂരയില്‍ നിന്നു മാത്രമല്ല, ഇത്തരം പെയിന്റടിച്ചാല്‍ ജനലും വാതിലും
ചുവരുമെല്ലാം വൈദ്യുതി വരുന്ന വഴികളായി മാറും.ലോഹ ഫ്രെയിമുകളും സിലിക്കണ്‍
അടിസ്ഥാനമായ പാനലുകളും ഉള്‍പ്പെട്ട പരമ്പരാഗത സോളാര്‍ പാനല്‍
സംവിധാനത്തേക്കള്‍ ഏറെ ചെലവുകുറഞ്ഞും ഫലപ്രദമായും സൗരോര്‍ജത്തെ
വൈദ്യുതിയാക്കാന്‍ പെയിന്റടി വിദ്യകൊണ്ടു കഴിയുമെന്നാണ് മക്‌ഡോണാള്‍ഡിന്റെ
അവകാശവാദം. ഇപ്പോള്‍ മാര്‍ക്കറ്റിലുള്ള സോളാര്‍ സെല്ലുകളുടെ മൂന്നിലൊന്ന്
വിലയില്‍ ഇവ ലഭ്യമാക്കാനാവുമെന്നാണു പ്രതീക്ഷ. അഞ്ചു വര്‍ഷത്തിനകം
മാര്‍ക്കറ്റില്‍ ഇവയെ എത്തിക്കാനാവുമെന്നും മക്‌ഡോണാള്‍ഡ് ആത്മവിശ്വാസം
പ്രകടിപ്പിച്ചു. കെട്ടിട നിര്‍മാണ സാമഗ്രികള്‍ക്ക് സൗരോര്‍ജ പാനലിന്റെ
സവിശേഷതകള്‍ നല്‍കാന്‍ ഓസ്‌ട്രേലിയയിലെ സൗരോര്‍ജ ഉപകരണ നിര്‍മാതാക്കളായ
ഡെസോള്‍ ടാറ്റാ സ്റ്റീലുമായി ചേര്‍ന്നൊരു പദ്ധതിക്കും
തുടക്കമായിക്കഴിഞ്ഞു. ഊര്‍ജ പര്യാപ്തതയുള്ള വീടുകളുടെ പിറവിക്ക് ഈ
നീക്കവും സുപ്രധാന വഴിത്തിരിവായേക്
0 comments :
Post a Comment