യൂട്യൂബില്‍ അപ് ലോഡ് ചെയ്യുന്ന വീഡിയോകളില്‍ നിന്ന് നിങ്ങളുടെ മുഖം
മറയ്ക്കാന്‍ ഇപ്പോഴിതാ ഒരു സുവര്‍ണ്ണാവസരം. സെന്‍സിറ്റീവായ വിഷയങ്ങള്‍
അവതരിപ്പിക്കുന്ന വീഡിയോകളില്‍ നിന്നും ആളുകളുടെ മുഖം മറയ്ക്കാന്‍
ഉപകരിക്കുന്ന സംവിധാനം ഓണ്‍ലൈന്‍ ലോകത്തില്‍ നെറ്റിസണ്‍ ജേണലിസത്തില്‍
പുതിയ വാതായനങ്ങള്‍ തുറക്കുന്നു.യൂട്യൂബിന്റെ നാഥനായ ഗൂഗിള്‍ ഇന്‍ങ്കാണ്
പുതിയ ടൂള്‍ പുറത്തിറക്കിയിരിക്കുന്നത്.
കേവലം വിനോദത്തിലുപരി അറിവുകള്‍ പകര്‍ന്നു നല്‍കുന്ന വീഡിയോകള്‍ക്കും
അതുപോലെ സിറ്റിസണ്‍ ജേണലിസത്തിനും ആളുകള്‍ വ്യാപകമായി യൂട്യൂബിനെ
ആശ്രയിക്കുന്നുണ്ട്. സിറിയയില്‍ നടന്നുകൊണ്ടിരിക്കുന്ന അഭ്യന്തരകലാപങ്ങളുടെ
ഭീതിദമുഖം പുറംലോകത്തെ അറിയിച്ചത് യൂട്യൂബ് വീഡിയോകളാണ്. അനീതിക്കെതിരെ
നടക്കുന്ന പോരാട്ടങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് യൂട്യൂബില്‍ ലോകത്തിന്റെ
വീഡിയോ ലൈബ്രറി എന്നറിയപ്പെടുന്ന യൂട്യൂബില്‍ ദിനംപ്രതി ലക്ഷക്കണക്കിന്
പേരാണ് വീഡിയോ കാണാനായി കയറുന്നത്.
0 comments :
Post a Comment